അമ്മേ... കേൾക്കുന്നുണ്ടോ കണ്ണീരിൽ കുതിർന്ന ഈ ഈണം

സംസാരം കുറവാണ്, പക്ഷേ വയലിൻ കിട്ടിയാൽ സോഫിയ സൂസൻ നമ്മളെ ഞെട്ടിക്കും. ആദ്യ സംസ്ഥാന കലോത്സവത്തിൽ തന്നെ എ​ ​ഗ്രേഡ് നേടിയാണ് മടക്കം. പക്ഷേ ഈ വിജയം കാണാൻ അമ്മയില്ലല്ലോ എന്ന് മാത്രമാണ് സങ്കടം. പത്ത് ദിവസം മുൻപായിരുന്നു അമ്മയുടെ വേർപാട്. അമ്മ പറഞ്ഞിട്ടായിരുന്നു സോഫിയ വയലിൻ പഠിക്കുന്നത്. അമ്മയുടെ സ്വപ്നം പിന്നീട് സോഫിയയുടേതുമായി. ആറുവർ‍ഷമായി വയലിൻ പഠിക്കുന്നുണ്ട്. മകൾ എല്ലാ ദിവസവും പരിശീലനം നടത്തുമെന്നും അവളുടെ അധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നുമാണ് പിതാവ് പറയുന്നത്. 

Content Highlights: Sofia Susan, despite her quiet nature, stunned everyone with her violin skills, achieving an A grade