മുഹമ്മദന്‍സിന്റെ ഐഎസ്എല്‍ അരങ്ങേറ്റം പാളി; ഇന്‍ജുറി ടൈം ഗോളില്‍ നോര്‍ത്ത് ഈസ്റ്റ്

Photo: https://x.com/NEUtdFC
Photo: https://x.com/NEUtdFC

കൊല്‍ക്കത്ത: മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം തോല്‍വിയോടെ. സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന മത്സരത്തില്‍ ഡ്യൂറാന്‍ഡ് കപ്പ് ജേതാക്കളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനായി മുഹമ്മദിന്‍സിനെ പരാജയപ്പെടുത്തി. പകരക്കാരനായി ഇറങ്ങി ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മൊറോക്കന്‍ താരം അലാദിന്‍ അജാരെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.

കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തോയ് സിങ് ബോക്‌സിലേക്ക് നല്‍കിയ പന്ത് ബോക്‌സിന് മുന്നില്‍ നിന്ന് വെട്ടിത്തിരിഞ്ഞ് അജാരെ വലയിലാക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി മുന്‍ കേരള സന്തോഷ് ട്രോഫി താരം എം.എസ്. ജിതിന്‍ മധ്യനിരയില്‍ നിറഞ്ഞുകളിച്ചു. കളിയിലെ താരവും ജിതിന്‍ തന്നെ.

Content Highlights: Mohammedan Sporting Club suffered a disappointing ISL debut, losing 1-0 to NorthEast United