ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ഹെര്‍ണാണ്ടസ്; ആദ്യപാദ സെമിയില്‍ ബഗാനെ കീഴടക്കി ജംഷേദ്പുര്‍

ജംഷേദ്പുര്‍: ഐഎസ്എല്‍ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ലീഗിലെ ഷീല്‍ഡ് വിന്നേഴ്സായ മോഹന്‍ ബഗാനെ കീഴടക്കി ജംഷേദ്പുര്‍ എഫ്‌സി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത് ജംഷേദ്പുരിന്റെ ജയം. ഇന്‍ജുറി ടൈമില്‍ ജാവി ഹെര്‍ണാണ്ടസാണ് ജംഷേദ്പുരിന്റെ വിജയഗോള്‍ നേടിയത്. ഏപ്രില്‍ ഏഴാം തീയതി കൊല്‍ക്കത്തയിലാണ് രണ്ടാം പാദ മത്സരം.
24-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോയിലൂടെ ജംഷേദ്പുരാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിലൂടെ ബഗാന്‍ സമനില പിടിച്ചു. എന്നാല്‍ സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ 91-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസ് ജംഷേദ്പുരിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ ആദ്യപാദ സെമിയില്‍ എഫ്.സി. ഗോവയെ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. ആദ്യപകുതിയില്‍ ഗോവയുടെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്റെ (42) സെല്‍ഫ് ഗോളിലാണ് ആതിഥേയര്‍ ലീഡ് നേടിയത്. എഡ്ഗാര്‍ മെന്‍ഡസാണ് (50) ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
Content Highlights: Jamshedpur FC defeated Mohun Bagan 2-1 in the first leg of the ISL semifinals, with Hernandez scorin