ഐഎസ്എല്ലില്‍ കന്നി ജയം കുറിച്ച് മുഹമ്മദന്‍സ്

Photo: x.com/IndSuperLeague
Photo: x.com/IndSuperLeague

ചെന്നൈ: ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മുഹമ്മദന്‍സ് കീഴടക്കിയത്. 39-ാം മിനിറ്റില്‍ ലാല്‍റെംസന്‍ഗ ഫെനായിയാണ് ടീമിന്റെ വിജയഗോള്‍ കുറിച്ചത്.

ചെന്നൈ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഫെനാനിയുടെ ഗോള്‍. ചെന്നൈയിന്‍ ഡിഫന്‍ഡര്‍ ലാല്‍ദിന്‍പുയിയ ഗോള്‍കീപ്പര്‍ സമിക് മിത്രയ്ക്ക് നല്‍കിയ ബാക്ക് പാസ് റാഞ്ചിയ ഫെനാനി ചെന്നൈയിന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.

ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി മുഹമ്മദന്‍സ് അഞ്ചാം സ്ഥാനത്തെത്തി. രണ്ടു കളികളില്‍ നിന്ന് മൂന്നു പോയന്റുമായി ചെന്നൈയിന്‍ ആറാമതാണ്.

Content Highlights: Mohammedan SC Wins First ISL Victory Against Chennaiyin FC