ഐ.എസ്.എല്ലില്‍ സീസണിലെ ആദ്യജയംകുറിച്ച് മുംബൈ സിറ്റി; ഗോവയെ കീഴടക്കി

മഡ്ഗാവ്: ഐ.എസ്.എലിൽ സീസണിലെ ആദ്യജയംകുറിച്ച് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. ഗോവ എഫ്.സി.യെ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് മുംബൈ കീഴടക്കിയത്. ഗോവൻ ടീമിനെതിരേ തോൽവിയറിയാതെ പതിമ്മൂന്നാം മത്സരമാണ് മുംബൈ പൂർത്തിയാക്കിയത്.
നിക്കൊളാസ് കരേലിസ് (21), യോൽ വാൻ നിഫ് (40) എന്നിവരാണ് മുംബൈയുടെ സ്‌കോറർമാർ. രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെ അർമാൻഡൊ സാദികു (55) ആതിഥേയരുടെ ആശ്വാസഗോൾ കുറിച്ചു.
നാലുകളികളിൽ അഞ്ചുപോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്താണ്. അഞ്ചുകളികളിൽ അഞ്ചുപോയിന്റുള്ള ഗോവ എട്ടാമതും.
Content Highlights: indian super league mumbai city fc beat goa