മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനത്തിനിടെ ആഞ്ഞടിച്ച് പൊടിക്കാറ്റ് | Video

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച ആഞ്ഞടിച്ച പൊടിക്കാറ്റ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷനും തടസം സൃഷ്ടിച്ചു. ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ പൊടിക്കാറ്റ് ആഞ്ഞടിച്ചതോടെ കളിക്കാരോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും തിരികെ വരാന്‍ ആവശ്യപ്പെടുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
ദീപക് ചാഹര്‍, കോച്ച് മഹേല ജയവര്‍ധനെ, ലസിത് മലിംഗ എന്നിവര്‍ ഡഗൗട്ടിലേക്ക് തിരികെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനായി എത്തിയതാണ് മുംബൈ ടീം. ശക്തമായ പൊടിക്കാറ്റില്‍ സ്റ്റേഡിയത്തിലേക്ക് പല വസ്തുക്കളും പറന്നുവരുന്നതും ദൃശ്യങ്ങളില്‍ കാണാം.
വെള്ളിയാഴ്ച ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച് ശക്തമായ പൊടിക്കാറ്റില്‍ പലയിടത്തും വാഹന ഗതാഗതം തടസപ്പെടുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് മൂടിയതിനാല്‍ വിമാന സര്‍വീസുകളെ ഉള്‍പ്പെടെ ഇത് ബാധിച്ചു.
Content Highlights: A dust storm disrupted Mumbai Indians` practice session in Delhi, forcing Rohit Sharma to halt train