'പാകിസ്താനി പശ്ചാത്തലവുമായി ഇന്ത്യയില്‍ കഴിയേണ്ടിവരിക...'; തുറന്നുപറഞ്ഞ് മോയിന്‍ അലി

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നീട്ടിവെച്ച ഐപിഎൽ കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. എന്നാൽ നാട്ടിലേക്ക് മടങ്ങിയ പല വിദേശതാരങ്ങളും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ മോയിൻ അലിയും ടീമിനൊപ്പം ചേർന്നിരുന്നില്ല. ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് കുടുംബത്തോടൊപ്പമാണ് താരം നാട്ടിലേക്ക് പോയിരുന്നത്. ഇപ്പോഴിതാ സംഘർഷസമയത്തെ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
'ഐപിഎല്ലിലാണോ പിഎസ്എല്ലിലാണോ കളിക്കുന്നതെന്നത് താന്‍ നോക്കാറില്ല. എവിടെയായാലും സുരക്ഷിതമായി ഇരിക്കുക എന്നതാണ് പ്രധാനം. ലോകത്ത് എവിടെയായാലും പൂര്‍ണമായി ആരും സുരക്ഷിതരല്ല. എന്നാലും പരമാവധി കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കാനാണ് ശ്രമിക്കുക.'- മോയിന്‍ അലി ബിയേര്‍ഡ് ബിഫോര്‍ വിക്കറ്റ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
താരം കൊല്‍ക്കത്ത ഫ്രാഞ്ചൈസി സ്വീകരിച്ച സമീപനങ്ങളെ പ്രശംസിക്കുകയും ചെയ്തു. അവര്‍ വളരെ മികച്ച രീതിയിലാണ് ഞങ്ങളെ പരിചരിച്ചത്. എന്താവശ്യമുണ്ടായാലും കഴിയുന്നത്ര പിന്തുണ നല്‍കുമെന്ന സമീപനമായിരുന്നു കൊല്‍ക്കത്തയുടെതെന്നും മോയിന്‍ അലി പറഞ്ഞു.
'ഇതെല്ലാം ചുറ്റും നടക്കുമ്പോഴാണ് പാകിസ്താനി പശ്ചാത്തലവുമായി ഇന്ത്യയില്‍ കഴിയേണ്ടിവരുന്നത്. ഇരുഭാഗത്തും ഒരേതരത്തിലുള്ള ആളുകളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിര്‍ത്തി വേര്‍തിരിച്ചുവെന്ന് മാത്രം. രണ്ടുഭാഗത്തും നല്ല ആളുകളുണ്ട്.'- മോയിന്‍ അലി കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോയിന്‍ അലി പാകിസ്താനിലെ മിര്‍പുരില്‍ വേരുകളുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പാകിസ്താനില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് തന്റെ മാതാപിതാക്കള്‍ പാക് അധീന കശ്മീരില്ലാണ് ഉണ്ടായിരുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ സമയത്ത് പ്രദേശത്തുനിന്ന് പുറപ്പെട്ട ഏക വിമാനത്തില്‍ കയറിപ്പറ്റാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചുവെന്നും മോയിൻ വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന മോയിന്‍ അലി സിന്ദൂര്‍ ഓപ്പറേഷന്റെ സമയത്ത് ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇന്ത്യയിലായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ താത്കാലികമായി നിര്‍ത്തിയതോടെ മോയിന്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം ടൂര്‍ണമെന്റ് പുനരാരംഭിച്ചപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല.
Content Highlights: moeen ali india pak conflict ipl 2025