ധോനി ദൈവം; ചെന്നൈയില്‍ ധോനിയുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ പണിയും - അമ്പാട്ടി റായുഡു

ചെന്നൈ: എം.എസ്. ധോനിയുടെ പേരിലുള്ള ക്ഷേത്രങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ചെന്നൈയില്‍ നിര്‍മിക്കുമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. ധോനി ചെന്നൈയുടെ ദൈവമാണ്. ഇന്ത്യക്ക് രണ്ടുതവണ ലോകകപ്പും ചെന്നൈയെ നിരവധി തവണ ഐ.പി.എല്‍. ചാമ്പ്യന്മാരാക്കിയ താരമാണെന്നും റായുഡു പറഞ്ഞു.
'അദ്ദേഹം ചെന്നൈയുടെ ദൈവമാണ്, എനിക്കുറപ്പാണ്. വരുംവര്‍ഷങ്ങളില്‍ ചെന്നൈയില്‍ എം.എസ്. ധോനി ക്ഷേത്രങ്ങള്‍ പണിയും. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചെന്നൈക്ക് നിരവധി ഐ.പി.എല്‍. കിരീടങ്ങളും കൊണ്ടുവന്നു. ധോനി ഒരു ഇതിഹാസവും ആള്‍ക്കൂട്ടത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ആളുമാണ്. ചെന്നൈയില്‍ ഇത് ധോനിയുടെ അവസാന മത്സരമാണെന്ന് അവര്‍ കരുതുന്നുണ്ടാവാം'-റായുഡു പറഞ്ഞു.
കഴിഞ്ഞദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയിച്ച് പ്ലേഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 14 പോയിന്റും +0.528 നെറ്റ് റണ്‍റേറ്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. മേയ് 18-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് അടുത്ത മത്സരം.
Content Highlights: ms dhoni god of chennai and temple will be built says ambati rayudu