സാം കറന്റെ മടക്കം; അവസാന മത്സരത്തില്‍ പഞ്ചാബിനെ നയിക്കുക ജിതേഷ് ശര്‍മ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ അവസാന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ നായകനാകും. ക്യാപ്റ്റന്‍ സാം കറന്‍ ദേശീയ ടീമിനൊപ്പം ചേരുന്നതിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെയാണ് ജിതേഷിന് നറുക്ക് വീണത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഞായറാഴ്ച സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മത്സരം.
നേരത്തേ ശിഖര്‍ ധവാന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ തന്നെ ജിതേഷ് വൈസ് ക്യാപ്റ്റന്റെ റോളിലുണ്ടായിരുന്നു. ധവാന്‍ പരിക്കേറ്റ് പിന്മാറിയതോടെ ജിതേഷ് ശര്‍മ ക്യാപ്റ്റനാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സാം കറനെ ക്യാപ്റ്റനായി നിശ്ചയിച്ചു. ഇപ്പോള്‍ സാം കറന്റെ അസാന്നിധ്യത്തില്‍ ജിതേഷിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
പഞ്ചാബിനും ഹൈദരാബാദിനും സീസണിലെ അവസാനത്തെ മത്സരമാണ് ഞായറാഴ്ച. സണ്‍ റൈസേഴ്‌സ് ഇതിനകംതന്നെ പ്ലേഓഫില്‍ കടന്നു. നാളത്തെ മത്സരത്തോടെ പോയിന്റ് പട്ടികയില്‍ സ്ഥാനം ഉയര്‍ത്തുകയായിരിക്കും സണ്‍റൈസേഴ്‌സിന്റെ ലക്ഷ്യം. അതേസമയം പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്തായതാണ്.
Content Highlights: ipl 2024 jitesh sharma punjab kings captain