വിജയനെ വിജയനാക്കിയ കേരള പോലീസ്

വിജയന് ഇന്നുകാണുന്ന ഐ.എം വിജയന് ആയതിനു പിന്നില്‍ കേരള പോലീസാണ്. 17-ാം വയസിലാണ് വിജയന് പോലീസിലെത്തുന്നത്. 1986-ല്‍ അതിഥി താരമായി കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ ഭാഗമായതോടെയാണ് വിജയന്റെ ഫുട്ബോള്‍ ജീവിതത്തിന്റെ ആദ്യ ഘട്ടം തുടങ്ങുന്നത്. 1990-ലും 1991-ലും കേരള പോലീസ് തുടര്‍ച്ചയായി രണ്ടു തവണ ഫെഡറേഷന് കപ്പ് ജയിച്ചപ്പോള്‍ ടീമിന്റെ മുന്നേറ്റനിരയുടെ കുന്തമുന വിജയനായിരുന്നു. 1993-ല്‍ വിജയന്റെ മികവില്‍ കേരളം സന്തോഷ് ട്രോഫി വീണ്ടെടുക്കുകയും ചെയ്തു.
1986-ലാണ് വിജയന് കേരള പോലീസില്‍ അതിഥി താരമായത്. 1987-ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ പോലീസ് കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം തുടങ്ങി. 1991-ല്‍ പോലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനായി കളിക്കാന്‍ പോയി. 1992-ല്‍ പോലീസിലേക്ക് തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത വര്‍ഷം വീണ്ടും പോലീസ് വിട്ട വിജയന് മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായി കളിച്ചു. പിന്നീട് 2011-ല്‍ എഎസ്ഐ ആയാണ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. 2021-ല്‍ എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി. ഇപ്പോഴിതാ വിരമിക്കുന്നതിന്റെ തലേ ദിവസം അദ്ദേഹത്തിന് ഡെപ്യൂട്ടി കമാന്‍ഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. ഫുട്ബോളിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
ഇതോടെ വി.പി സത്യന്, യു. ഷറഫലി, സി.വി പാപ്പച്ചന്, കെ.ടി ചാക്കോ, കുരികേശ് മാത്യു, പി.പി തോബിയാസ് അടക്കമുള്ള കേരള പോലീസ് ഫുട്ബോളിലെ സുവര്‍ണനിരയിലെ അവസാന കണ്ണിയും കാക്കിക്കുപ്പായം അഴിച്ചുവെയ്ക്കുകയാണ്.
ജോസേട്ടനെന്ന് വിജയന് വിളിച്ചിരുന്ന ജോസ് പറമ്പനാണ് അദ്ദേഹത്തിലെ ഫുട്ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍. അക്കാലത്ത് വിജയനെ തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ ഫുട്ബോള്‍ പരിശീലന ക്യാമ്പില്‍ ചേര്‍ത്തത് ജോസായിരുന്നു. പ്രശസ്ത പരിശീലകന് ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാമ്പിലെ പരിശീലകന്. വിജയന്റെ ജീവിതത്തിലെ വഴിത്തിരിവ്. അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ചാത്തുണ്ണിയും കേരള വര്‍മ കോളേജിലെ കായികാധ്യാപകന് എം.സി രാധാകൃഷ്ണനും തെല്ലു വിസ്മയത്തോടെ തന്നെ വിജയന്റെ കഴിവ് കണ്ടു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിജയന് കേരള പോലീസ് ടീമിന്റെ ഭാഗമാകുന്നത്. ഡിജിപി കെ.ജെ ജോസഫിനായിരുന്നു അക്കാലത്ത് പോലീസ് ഫുട്ബോള്‍ ടീമിന്റെ ചുമതല. സെലക്ഷന് ട്രയല്‍സില്‍ വിജയന്റെ കളികണ്ട ജോസഫ്, ആ പയ്യനെ ടീമിലെടുത്തു. അന്ന് പതിനേഴര വയസാണ് പ്രായം. ആറുമാസം ഗസ്റ്റായി പോലീസ് ടീമില്‍ കളിച്ച വിജയനെ, 18 തികഞ്ഞപാടെ ഔദ്യോഗികമായി പോലീസില്‍ ചേര്‍ക്കുകയായിരുന്നു.
കേരള പോലീസ് ടീമിന്റെ സുവര്‍ണ കാലമായിരുന്നു പിന്നീട്. അക്കാലത്ത് ഇന്ത്യന്‍ ടീമിലെ പകുതി താരങ്ങളും കേരള പോലീസില്‍ നിന്നുള്ളവരായിരുന്നു. വിവിധ ക്ലബ്ബുകളിലും രാജ്യത്തിനും കളിച്ച വിജയന് റെയിവേസ് അടക്കം വിവിധ ഡിപ്പാര്‍ട്ട്മെന്റ് ടീമുകളില്‍ നിന്ന് വമ്പന്‍ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ജോലി നോക്കുന്നെങ്കില്‍ അത് പോലീസില്‍ മാത്രമായിരിക്കുമെന്ന് വിജയന് ഉറപ്പിച്ചിരുന്നു.
Content Highlights: IM Vijayan`s incredible football journey began with Kerala Police. Discover his rise from guest pla