പഴമയുടെയും പുതുമയുടെയും ഫ്യൂഷന്‍ വസ്ത്രധാരണങ്ങള്‍; വൈബാണ് ചലച്ചിത്രമേള, വേഷങ്ങളും

തിരുവനന്തപുരം: സിനിമയ്‌ക്കൊപ്പം വേഷങ്ങളും രാജ്യാന്തര ചലച്ചിത്രമേളയുടെ ആകര്‍ഷണമാണ്. പഴമയുടെയും പുതുമയുടെയും ഫ്യൂഷന്‍ വസ്ത്രധാരണങ്ങളോടാണ് പ്രിയമേറെയും. അരുമമൃഗങ്ങളെപ്പോലും വസ്ത്രങ്ങള്‍ ധരിപ്പിച്ച് കൂടെക്കൂട്ടുന്നവരുമുണ്ട്.
മേളയുടെ ഭാഗമായി പുത്തന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്ന സ്റ്റാളുകളുമുണ്ട്. കാഞ്ചീപുരം സാരികള്‍ക്കായി കാഞ്ചി എന്ന സ്റ്റാള്‍ ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിമിഷ. മേളയില്‍ സാരിക്ക് ആവശ്യക്കാര്‍ ഏറെയെത്തുന്നുവെന്ന് നിമിഷ പറഞ്ഞു.
ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഐ.എഫ്.എഫ്.കെ.യെന്ന് കോഴിക്കോട്ടെ മോഡലിങ് സ്ഥാപനം നടത്തുന്ന റിയ പറഞ്ഞു. ഏതു വസ്ത്രം ധരിച്ചാലും സ്റ്റൈലിങ്ങാണ് ഒരാളെ ആള്‍ക്കൂട്ടത്തില്‍ വേറിട്ടുനിര്‍ത്തുന്നതെന്ന അഭിപ്രായമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്.
വസ്ത്രങ്ങളും ആഭരണങ്ങളും വ്യത്യസ്ത നിറങ്ങളിലുള്ള പാറ്റേണുകളുമെല്ലാം ഒരാളുടെ വ്യക്തിത്വത്തെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് ഡെലിഗേറ്റുകള്‍ പറയുന്നു.
Content Highlights: iffk fashion trends fashion styles