ഏതാകും പ്രേക്ഷകരുടെ ഇഷ്ടചിത്രം? ചലച്ചിത്രമേളയിലെ ഓഡിയൻസ് പോൾ ആരംഭിച്ചു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്ത്രതിനായുള്ള വോട്ടിങ് ആരംഭിച്ചു. അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് പോളിങ്ങിന് എത്തുന്നത്. മലയാളത്തിൽനിന്ന് ഫെമിനിച്ചി ഫാത്തിമയും അപ്പുറവും ഈ വിഭാഗത്തിലുണ്ട്.
മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ (https://registration.iffk.in) മൊബൈൽ അപ്ലിക്കേഷൻ വഴിയോ എസ്.എം.എസ് വഴിയോ ഡെലിഗേറ്റുകൾക്ക് ഇഷ്ടചിത്രത്തിന് വോട്ട് ചെയ്യാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് ഇതിനുള്ള സമയം. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരമാണ് ലഭിക്കുക.
എസ്.എം.എസ് വഴി വോട്ട് ചെയേണ്ട വിധം: IFFK <SPACE>FILM CODE എന്ന് 56070 നമ്പറിലേക്ക് എസ്.എം എസ് അയക്കുക.
ചിത്രങ്ങളുടെ കോഡ്:
- IC001-An Oscillating Shadow / Una sombra oscilante
- IC002-BODY / BODY
- IC003-East of Noon / East of Noon
- IC004-Elbow / Ellbogen
- IC005-FEMINIST FATHIMA / ഫെമിനിച്ചി ഫാത്തിമ
- IC006-HUMAN I ANIMAL / ANIMAL I HUMANO
- IC007-Linda / Linda
- IC008-Malu / Malu
- IC009-Me, Maryam, the children and 26 others / Man, Maryam, Bacheha va 26 Nafare Digar
- IC010-Memories of a Burning Body / Memorias de un cuerpo que arde
- IC011-Rhythm of Dammam / Dammam
- IC012-The Hyperboreans / Los hiperbóreos
- IC013-The Other Side / Appuram
- IC014-Underground Orange / Bajo Naranja -
Content Highlights: Vote for your favorite film in the IFFK International Competition