WAH USTAD! സാക്കിർ ഹുസൈന് ചലച്ചിത്രമേളയുടെ ആദരാഞ്ജലി

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലി അർപ്പിച്ചപ്പോൾ
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലി അർപ്പിച്ചപ്പോൾ

തിരുവനന്തപുരം: വിഖ്യാത തബലവാദകൻ ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച് കേരള രാജ്യാന്തര ചലച്ചിത്രമേള. നാലാംദിനമായ ഇന്ന് പ്രദാർശിപ്പ  67 ചിത്രങ്ങൾക്ക് മുൻപും സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു. 

തബലവാദനത്തിന്റെ അകമ്പടിയിൽ 'WAH USTAD! Thy rhythm will echo in our hearts’ എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനിൽ തെളിഞ്ഞു. തുടർന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Content Highlights: Film Festivals Tribute to Zakir Hussain