ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറി: ഗിരീഷ് കാസറവള്ളി

തിരുവനന്തപുരം: ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ വിതരണക്കാരെപ്പോലെ പെരുമാറിത്തുടങ്ങിയെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സമാന്തര ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് താൻ അവരെ പിന്തുണച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ സാങ്കേതിക സ്വാതന്ത്ര്യം കൂടുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും ഗിരീഷ് കാസറവള്ളി പറഞ്ഞു. ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്.ഷാജി പങ്കെടുത്തു.
Content Highlights: iffk 2022, gireesh kasaravalli about ott platforms