ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷ മേധാവിത്വമെന്ന് അസ്മേരി ഹക്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ ഇൻ കോൺവർസേഷനിൽ അസ്മേരി ഹഖും ബീനാ പോളും
രാജ്യാന്തര ചലച്ചിത്രമേളയിലെ ഇൻ കോൺവർസേഷനിൽ അസ്മേരി ഹഖും ബീനാ പോളും

തിരുവനന്തപുരം: ബംഗ്ലാദേശ് സിനിമയിലും ജീവിതത്തിലും പുരുഷമേധാവിത്വമാണന്ന് ബംഗ്ലാദേശ് താരം അസ്മേരി ഹഖ് ബാധോൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഇൻ കോൺവർസേഷനിൽ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോളുമായി സംസാരിക്കുകയായിരുന്നു അ‌വർ.

മുപ്പത് വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സിനിമയിലും സമൂഹത്തിലും യാതൊരു പ്രസക്തിയുമില്ലാത്ത രാജ്യമാണ് തന്റേതെന്നും നിശ്ചയദാർഢ്യം കൊണ്ടാണ് സിനിമയിലെത്തിയതെന്നും അവർ പറഞ്ഞു. 

പുരുഷാധിപത്യമുള്ള സമൂഹം ഇരയാക്കപ്പെട്ടവരിൽ താനും ഉൾപ്പെടുന്നുണ്ട്. അതിന്റെ അനുഭവം കൂടി ഉൾക്കൊണ്ടാണ് റഹ്ന മറിയം നൂറിൽ അഭിനയിച്ചതെന്നും അ‌സ്മേരി വ്യക്തമാക്കി.

Content Highlights: iffk 2022, azmeri haque badhon speech in iffk 2022, Bangladesh Movies