വന്ദേമാതരം ആലപിച്ച് ദക്ഷിണ കൊറിയന്‍ മന്ത്രി; നിറഞ്ഞ കൈയ്യടിയോടെ സദസ്സ്

പനജി: ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള വേവ്‌സ് ഫിലിം ബസാറിന്റെ ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം ആലപിച്ച് ദക്ഷിണ കൊറിയന്‍ മന്ത്രി. മുഖ്യാതിഥിയായി എത്തിയ കൊറിയന്‍ ദേശീയ അസംബ്ലി അംഗം ജേവോണ്‍ കിം ആണ് വന്ദേമാതരം ആലപിച്ചത്. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സിലിരുന്നവര്‍ ഇത് സ്വീകരിച്ചത്.
ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര വിപണികളില്‍ ഒന്നായിട്ടാണ് വേവ്സ് ഫിലിം ബസാര്‍ കണക്കാക്കപ്പെടുന്നത്. ഐ.എഫ്.എഫ്.ഐ.യുടെ ഈ പ്രത്യേക വ്യവസായ പ്ലാറ്റ്ഫോം ചലച്ചിത്ര നിര്‍മ്മാതാക്കളെ സാമ്പത്തിക സഹായം നല്‍കുന്നവരുമായും സ്റ്റുഡിയോകളുമായും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരുമായും അന്താരാഷ്ട്ര പങ്കാളികളുമായും ബന്ധിപ്പിക്കുന്നു.
ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ദക്ഷിണ കൊറിയന്‍ മന്ത്രി ജേവോണ്‍ കിം പങ്കെടുത്തു. വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ചലച്ചിത്രകാരന്‍ ഗാര്‍ത്ത് ഡേവിസ്, നടന്‍ അനുപം ഖേര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എല്‍. മുരുകന്‍, അഡീഷണല്‍ സെക്രട്ടറി പ്രഭാത് കുമാര്‍, വേവ്സ് ബസാറിന്റെ ഉപദേഷ്ടാവ് ജെറോം പില്ലോര്‍ഡ്, നടന്‍ നന്ദമൂരി ബാലകൃഷ്ണ, ഐ.എഫ്.എഫ്.ഐ. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ എന്നിവര്‍ പങ്കെടുത്തു.
വളര്‍ന്നുവരുന്ന ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമായി ബസാര്‍ ഇതാദ്യമായി 20,000 യുഎസ് ഡോളറിന്റെ ഗ്രാന്റ് നല്‍കുമെന്ന് വേവ്സ് ബസാറിന്റെ ഉദ്ഘടനാ ചടങ്ങില്‍ സംസാരിക്കവെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.
Content Highlights: South Korean Minister Jeewon Kim sang `Vande Mataram` at the inauguration of IFFI`s Waves Film Bazaar, a major Asian film market. Discover more about this historic event and film industry connections.