രണ്ടാമത് പി.വി. ഗംഗാധരന് മെമ്മോറിയല്‍ പുരസ്കാരം ഏറ്റുവാങ്ങി സി.വി.ബാലകൃഷ്ണന്

പനജി: രണ്ടാമത് പി.വി. ഗംഗാധരന് മെമ്മോറിയല്‍ പുരസ്കാരം പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന് സമ്മാനിച്ചു. വെള്ളിയാഴ്ച ഗോവ ചലച്ചിത്രമേളയുടെ പ്രധാന വേദിയായ പനജി ഐനോക്സില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന് ഡോ. ഉണ്ണികൃഷ്ണന് പയ്യാവൂര്‍ ആണ് ബാലകൃഷ്ണന് പുരസ്കാരം നല്‍കിയത്. എഴുത്തുകാരന് പി.എഫ് മാത്യൂസ് പൊന്നാട അണിയിച്ചു. ചടങ്ങില്‍ ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ.എം.രാജന്, എന്നിവര്‍ പങ്കെടുത്തു.
മലയാള സിനിമയില്‍ നേരിട്ടും അല്ലാതെയും ഒരുപാട് സംഭാവനകള്‍ നല്കിയ വ്യക്തിയാണ് പി.വി.ജി. ഒട്ടേറെ ആള്‍ക്കാരെ കൈ പിടിച്ചുയര്‍ത്താനുള്ള ശ്രമം നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ഒരുപാട് വ്യത്യസ്തതകളുള്ള വ്യക്തിയായിരുന്നു പി.വി.ഗംഗാധരനെന്നും പുരസ്കാരം ലഭിച്ച ശേഷം സി വി ബാലകൃഷ്ണന് പറഞ്ഞു. പി.വി.ഗംഗാധരന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞില് സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മണ്ഡോവി ഫ്രണ്ട്ഷിപ് അസോസിയേഷന് പ്രസിഡണ്ട് ഓട്ടൂര്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. രാജന് സ്വാഗതവും ട്രഷറര്‍ എം. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
മണ്ഡോവി ഫ്രണ്ട്ഷിപ് മലയാളീസ് അസോസിയേഷന് അധ്യക്ഷന്‍ അഡ്വ എം. രാജന്, സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ആകാശവാണി ഡയറക്ടര്‍ (Rtd) ബാലകൃഷ്ണന്, ഡോ.മനോജ് അരവിന്ദാക്ഷന്,സത്യന് കൊളങ്ങാട്, വിജിനേഷ്, ശ്യാം, സി.രമേശ്, എം. അരവിന്ദാക്ഷന്, വിജിന്ദ്രശ്യാം, ഗിരിഷ് ഗ്രാമിക, സത്യന് കുനിയന്‍, റസ്സല്‍ ഷാഹുല്‍, സി. രമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Renowned screenwriter & novelist C.V. Balakrishnan honored with the 2nd PV Gangadharan Memorial Award at the Goa Film Festival.