മലയാളികളല്ലാത്തവര്‍ പോലും ലെവല്‍ക്രോസിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം- ആസിഫ് അലി

ആദ്യമായാണ് താന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതെന്നും നല്ലൊരു ചിത്രവുമായി എത്താന്‍ സാധിച്ചതിലും മലയാളികളല്ലാത്ത ഒരുപാട് പേര്‍ സിനിമയെ പറ്റി സംസാരിക്കുന്നത് കാണുന്നതിലും സന്തോഷമുണ്ടെന്നും നടന്‍ ആസിഫ് അലി. ആസിഫ് അലിയും അമല പോളും പ്രധാന വേഷത്തിലെത്തുന്ന ലെവല്‍ ക്രോസ് ഗോവയില്‍ നടക്കുന്ന 55-മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രദര്‍ശനത്തിന്റെ ഭാഗമായി ആസിഫ് അലിക്കൊപ്പം അമല പോളും എത്തിയിട്ടുണ്ട്.