ടി20 ലോകകപ്പ് വേദിയില്‍ പാട്ടിന് ചുവടുവെച്ച് ഗാവസ്‌കറും വസീം അക്രമും; വീഡിയോ വൈറല്‍

Screenfgrab | Rex Clementine-Facebook
Screenfgrab | Rex Clementine-Facebook

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൗണ്ടില്‍ പാട്ടിന് ചുവടുവെച്ച് ക്രിക്കറ്റ് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌ക്കറും വസീം അക്രവും. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍വെച്ചാണ് ഇരുവരുടെയും പ്രകടനം. 

ലോകകപ്പ് ബ്രോഡ്കാസ്‌റ്റേഴ്‌സായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടി ഷോ അവതരിപ്പിക്കുന്ന ചുമതലയാണ് മുന്‍ പാക് താരമായ വസീം അക്രമിനുള്ളത്. ഇരുവരും ഗ്രൗണ്ടില്‍വെച്ച് പാട്ടിന് ചുവടുവെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. 
 

Content Highlights: t20 world cup sunil gavaskar and wasim akram dj dance