കേരളത്തിൽ ഹിന്ദ്‌ലാബ്‌സിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങൾ

ഹിന്ദ്‌ലാബ്‌സ് എംആർഐ സെന്ററുകൾ: എസ്എടി ഹോസ്പിറ്റൽ, തിരുവനന്തപുരം, ഗവൺമെന്റ് മെഡിക്കൽ കോളേജ്, ആലപ്പുഴ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം, ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂർ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട് എന്നിവിടങ്ങളിൽ എംആർഐ/സ്‌കാൻ സെന്ററുകൾ പ്രവർത്തിക്കുന്നു. കൂടാതെ, തിരുവനന്തപുരം, കോട്ടയം, മഞ്ചേരി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഹിന്ദ്‌ലാബ്‌സ് ക്ലിനിക്കൽ ലബോറട്ടറികളും മറ്റ് ഡയഗ്‌നോസ്റ്റിക് സേവനങ്ങളും ലഭ്യമാണ്. മെഡിക്കൽ കോളജിലെ രോഗികൾക്കും പുറത്ത് നിന്നുള്ളവർക്കും ചുരുങ്ങിയ നിരക്കിൽ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സ തേടുന്ന രോഗികളിൽ ദാരിദ്ര രേഖയ്ക്ക് കീഴിലുള്ള 10 ശതമാനം രോഗികൾക്ക് സൗജന്യമായ സേവനങ്ങളും ഹിന്ദ്‌ലാബ്‌സ് നൽകി വരുന്നു.
നവംബർ മൂന്ന് മുതൽ ആലുവ പറവൂർ കവല സെന്ററിലുള്ള ദേശാഭിവർദ്ധിനി കേന്ദ്രത്തിൽ പുതിയ ഹിന്ദ്‌ലാബ്‌സ് പ്രവർത്തനം ആരംഭിച്ചു. ഈ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടങ്ങളിലെ അനുബന്ധ ലാബുകളും (Satellite Labs) പ്രവർത്തിക്കുന്നതാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യമാണ് ഹിന്ദ്‌ലാബ്‌സിലുള്ളത്. അത്യാധുനിക 1.5 ടെസ്ല ഡിജിറ്റൽ സ്‌കാൻ മെഷിനുകളാണ് ഉപയോഗിക്കുന്നത്. സ്‌കാനിങ് സമയത്ത് എടുക്കുന്ന റേഡിയോളജി ഇമേജുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാനുള്ള ആധുനിക ടെലികമ്മ്യൂണിക്കേഷൻ സംവിധാനമായ ടെലി റിപ്പോർട്ടിങ് സിസ്റ്റം ഹിന്ദ്‌ലാബ്‌സിലുണ്ട്. ഇന്റർനെറ്റിലൂടെ ഡോക്ടർമാർക്ക് രോഗിയുടെ എംആർഐ സ്‌കാൻ ചിത്രങ്ങൾ പരിശോധനിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.
കൈ കൊണ്ടുള്ള സ്പർശനം പോലും ആവശ്യമില്ലാത്ത നൂതന VAD സംവിധാനത്തിലൂടെയാണ് പരിശോധനകൾ നടത്തുന്നത്. കോർപ്പറേറ്റ് ലോഞ്ച് സൗകര്യങ്ങളും ആരോഗ്യ സേവന പ്രവർത്തകർക്കുള്ള ട്രെയ്‌നിങ് ഹാളുകളും മറ്റും ഹിന്ദ്‌ലാബ്‌സ് സെന്ററുകളിലുണ്ട്. മിതമായ നിരക്കിൽ വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും ഫുൾ ബോഡി ചെക്കപ്പുകളും ഹിന്ദ്‌ലാബ്‌സ് നൽകി വരുന്നുണ്ട്.
Content Highlights: hindlab