'പോര്‍ച്ചുഗലാണ് ഇഷ്ട ടീമെങ്കിലും കപ്പടിക്കുന്നത് ബ്രസീല്‍, അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്'

റാദിന്‍ റെനീഷ് | Photo: facebook/ renish
റാദിന്‍ റെനീഷ് | Photo: facebook/ renish

ത്തര്‍ ലോകകപ്പിന്റെ വിജയ, പരാജയ സാധ്യതകളുടെ അവലോകനം ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. നാട്ടിന്‍ പുറങ്ങളിലും ചായക്കടകളിലുമെല്ലാം ചര്‍ച്ചകള്‍ ഒരു പന്തിന് ചുറ്റുമാണ്. ഇപ്പോഴിതാ ഇത്തരമൊരു പ്രവചനത്തിലൂടെ വൈറലാകുകയാണ് തൃശ്ശൂര്‍ നിന്നുള്ള ഒരു ഒന്നാം ക്ലാസുകാരന്‍. 

റാദിന്‍ റെനീഷ് എന്നാണ് അവന്റെ പേര്. റാദിന്‍ അവലോകനം ചെയ്യുന്ന വീഡിയോ പിതാവ് റെനീഷാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷനേരത്തിനുള്ളില്‍ ഇത് വൈറലായി. 

പോര്‍ച്ചുഗല്‍ ടീമിന്റേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനാണ് റാദിന്‍. എന്നാല്‍ ബ്രസീല്‍ കപ്പ് അടിക്കുമെന്നാണ് അവന്റെ നിരീക്ഷണം. അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്താകുമെന്നും ഒന്നാം ക്ലാസുകാരന്‍ വിലയിരുത്തുന്നു.

'റൊണാള്‍ഡോ ടീമിലുണ്ട് എന്നതാണ് പോര്‍ച്ചുഗലിനെ ഇഷ്ടപ്പെടാന്‍ കാരണം. പക്ഷെ അവര്‍ കപ്പടിക്കുമെന്ന് തോന്നുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍  അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാകും പോരാട്ടം. ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്താകും. പോളണ്ട്-ഡെന്‍മാര്‍ക്ക് അങ്കത്തില്‍ വിജയം ഡെന്‍മാര്‍ക്കിനാകും.'   റാദിന്‍ വീഡിയോയില്‍ പറയുന്നു. 

റാദിന്റെ പ്രവചന വീഡിയോ കാണാം

ഒന്നാം ക്ലാസ് കാരൻ്റെ വേൾഡ് കപ്പ് അവലോകനം ☺️

Posted by Renish Pn on Monday, November 14, 2022


 

Content Highlights: 1st standard students qatar world cup 2022 team analysis goes viral