'ഫാമിലി'യുമായി വിനയ് ഫോർട്ടും ടീമും, ഫസ്റ്റ്ലുക്ക് പുറത്ത്

വിനയ് ഫോർട്ട് നായകനാവുന്ന ഫാമിലി എന്ന ചിത്രത്തിന്റെ പോസ്റ്റർ
വിനയ് ഫോർട്ട് നായകനാവുന്ന ഫാമിലി എന്ന ചിത്രത്തിന്റെ പോസ്റ്റർ

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിനുശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോർട്ടാണ് ചിത്രത്തിൽ നായകവേഷത്തിൽ.

നിൽജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് മറ്റഭിനേതാക്കൾ. സംവിധായകനും ഷെറിൻ കാതറി‌നും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജലീൽ ബാദുഷ ഛായാ​ഗ്രഹണവും ബേസിൽ സി.ജെ സം​ഗീത സംവിധാനവും നിർവഹിക്കുന്നു. ന്യൂട്ടൺ സിനിമയാണ് ഫാമിലിയുടെ നിർമാണം.

പ്രൊഡക്ഷൻ മാനേജർ -അംശുനാഥ് രാധാകൃഷ്ണൻ. കലാ സംവിധാനം -അരുൺ ജോസ്. ലൊക്കേഷൻ സിങ്ക് സൗണ്ട് -ആദർശ് ജോസഫ് പാലമറ്റം. സൗണ്ട് ഡിസൈൻ -രംഗനാഥ് രവി. സൗണ്ട് മിക്‌സിങ് -ഡാൻ ജോസ്. കളറിസ്റ്റ് -ശ്രീകുമാർ നായർ. മേക്കപ്പ് -മിറ്റാ ആന്റണി. കോസ്റ്റിയൂം ഡിസൈൻ -അർഷ ഉണ്ണിത്താൻ. വി.എഫ്.എക്‌സ് സ്റ്റുഡിയോ -എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്. വി.എഫ്.എക്‌സ് സൂപ്പർവൈസർ -തൗഫീഖ് ഹുസ്സൈൻ. ഫസ്റ്റ് അസി. ഡയറക്ടർ -വിപിൻ വിജയൻ. അസി. ഡയറക്ടേഴ്‌സ് -കെൻഷിൻ, രമിത്ത് കുഞ്ഞിമംഗലം. പബ്ലിസിറ്റി ഡിസൈൻസ് -ദിലീപ്ദാസ്‌.

Content Highlights: family new movie, vinay forrt and mathew thomas movie, don palathara