'തങ്കത്തോണി'യും 'കസ്തൂരി'യുമൊക്കെയാണ് പലയിടത്തും എന്നെ ഇപ്പോഴും പരിചയപ്പെടുത്തുന്നത്- ഉർവശി
വിഷ്ണുലോകത്തിലെ കസ്തൂരിയും തങ്കത്തോണിയുമെല്ലാം എക്കാലത്തേയും ഹിറ്റാണെന്നും ചിത്ര ചേച്ചി തനിക്ക് വേണ്ടി പാടിയ മിക്ക പാട്ടുകളും വൻ ഹിറ്റാണെന്നും പറയുകയാണ് നടി ഉർവശി. തന്നെ പരിചയപ്പെടുത്തുന്നതിനായി ഈ പാട്ടുകളാണ് ഇടാറുള്ളതെന്നും തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി നന്നായി പഠിച്ചാണ് ചേച്ചി പാടാറുള്ളതെന്നും ഉർവശി ഓർമിക്കുന്നു. അറുപതാം പിറന്നാളാഘോഷിക്കുന്ന ചിത്രക്ക് ജന്മദിനാശംസകൾ നേരുകയാണ് ഉർവശി.