ദക്ഷിണകൊറിയക്കു പിന്നാലെ ചൈനീസ് തായ്‌പെയിക്കെതിരേയും ജയം; ഇന്ത്യന്‍ വോളി ടീം മുന്നോട്ട്

ഹാങ്ചൗ: പുരുഷന്മാരുടെ വോളിബോളില്‍ ലോകറാങ്കിങ്ങില്‍ 27-ാം സ്ഥാനത്തുള്ള ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയതിനു പിന്നാലെ 44-ാം റാങ്കുകാരായ ചൈനീസ് തായ്‌പെയിയേയും തകര്‍ത്ത് ഇന്ത്യ. ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കി (3-0) ആധികാരികമായിട്ടായിരുന്നു 73-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ജയം. സ്‌കോര്‍: 25-22, 25-22, 25-21.
ജയത്തോടെ ഇന്ത്യ ആദ്യ ആദ്യ ആറു ടീമടങ്ങുന്ന ക്ലാസിഫിക്കേഷന്‍ റൗണ്ടിലേക്ക് മുന്നേറി.
Content Highlights: Asian Games Indian Volleyball team beat Chinese Taipei advances to Top 6 Classification round