നിറഞ്ഞ തിയറ്ററുകൾ ഐ.എഫ്.എഫ്.കെയെ സന്തോഷമുള്ള അ‌നുഭവമാക്കുന്നു -റോമി മെയ്തെയ്

Romi Meitei
Romi Meitei

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. സംവിധായകർക്ക് സന്തോഷം തരുന്ന അ‌നുഭവമാണ് സമ്മാനിക്കുന്നതെന്ന് പ്രശസ്ത മണിപ്പൂരി സംവിധായകനായ റോമി മെയ്തെയ്. ടാഗോറിൽ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുക്കവേയാണ് പ്രേക്ഷക പങ്കാളിത്തം ചൂണ്ടിക്കാണിച്ച് അ‌ദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിയറ്ററുകൾ നിറഞ്ഞു കവിയുന്ന രീതിയിലുള്ള പ്രേക്ഷകരുടെ ആവേശം ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്നത് ഏറെ സന്തോഷകരമായ അ‌നുഭവമാക്കി മാറ്റുന്നെന്നാണ് റോമി പറഞ്ഞത്. റോമിയുടെ 'അ‌വർ ഹോം' എന്ന ചിത്രം മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഡെലിഗേറ്റുകളിൽ നിന്ന് ലഭിക്കുന്നത്.

ഇത്തവണ റെക്കോഡ് എണ്ണം ഡെലിഗേറ്റുകളാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 20,000 സീറ്റുകളെങ്കിലും റിസർവ് ചെയ്യപ്പെടുന്നുണ്ട്. പ്രധാന ചിത്രങ്ങളുടെയെല്ലാം റിസർവേഷൻ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് നിറയുന്നത്.

Content Highlights: Romi Meitei director about IFFK 2022