ട്രാഫിക് ഭീകരമാണ്, പഠിച്ചെടുക്കേണ്ടതാണ് ഹോൺ അടിക്കുന്ന രീതി; ഇന്ത്യൻ ഡ്രൈവിങ്ങിനെക്കുറിച്ച് യുക്രൈനിയൻ യുവതി

ഇന്ത്യയിൽ വാഹനമോടിക്കുമ്പോൾ താൻ ശ്രദ്ധിച്ച അഞ്ച് കാര്യങ്ങൾ പങ്കുവെച്ച് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് യുക്രൈനിയൻ കണ്ടന്റ് ക്രിയേറ്ററായ വിക്ടോറിയ ചക്രബർത്തി. ‘ഇന്ത്യയിൽ എട്ട് വർഷം ഡ്രൈവ് ചെയ്തപ്പോൾ ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഡ്രൈവിങ് പഠിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ 'അപരിചിതരായ കാരുണ്യവാന്മാർ' കാരണം അത് മറികടക്കാൻ സാധിച്ചു. ‘ഞാൻ ആദ്യമായി സ്റ്റിയറിങ്ങിനു പിന്നിലിരുന്നപ്പോൾ വളരെ ഭയന്നുപോയി. പാർക്ക് ചെയ്യാൻ ആളുകൾ എന്നെ സഹായിച്ചു. തികച്ചും അപരിചിതരായ ആളുകൾ ഒരു വിമാനം ലാൻഡ് ചെയ്യുന്നത് പോലെ എന്നെ ഡ്രൈവിങ്ങിൽ സഹായിച്ചു.’ വിക്ടോറിയ പറഞ്ഞു.
ഇന്ത്യയിൽ ശ്രദ്ധിച്ച അഞ്ച് കാര്യങ്ങൾ
- ട്രാഫിക് ഭീകരമാണ്. എങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവാണ് അപകടങ്ങൾ
- പതുക്കെ പഠിച്ചെടുക്കുന്ന പ്രത്യേക തരം ഭാഷയാണ് ഇവിടത്തെ ഹോൺ രീതി
- ഒന്നും ചെയ്തില്ലെങ്കിലും വണ്ടിയോടിക്കുന്നവരെ പോലീസ് സദാ വഴക്ക് പറയും
- ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് കൊൽക്കത്ത ഡ്രിഫ്റ്റി’ലേക്കുള്ള ഓഡിഷൻ പോലെയാണ് റിക്ഷാ ഡ്രൈവർമാർ വണ്ടിയോടിക്കുക
- പിന്നെ, ബസുകൾ. എന്നെ വിശ്വസിക്കൂ, അവരിൽനിന്ന് അകലം പാലിക്കുക
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ കമന്റുമായി രംഗത്തെത്തി. വിക്ടോറിയയുടെ നിരീക്ഷണങ്ങളോട് ഭൂരിഭാഗം പേരും യോജിക്കുകയും ചെയ്തു.
Content Highlights: Ukrainian content creator Victoria Chakraborty shares her experiences driving in India. From the `language of horns` to chaotic auto-rickshaws, learn what surprised her most.