‘എഴുന്നേറ്റ് പോയില്ലെങ്കില്‍ നീ എന്തു ചെയ്യും’; ടിടിഇയോട് തർക്കിച്ച് ടിക്കറ്റില്ലാതെ അധ്യാപികയുടെ യാത്ര, വീഡിയോ വൈറൽ

വീഡിയോയിൽനിന്ന് | Photo: X: @ChapraZila
വീഡിയോയിൽനിന്ന് | Photo: X: @ChapraZila

യാത്രക്കാരിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നതിനിടയിൽ, ബിഹാറിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപിക ഉത്തരവാദിത്തമില്ലാതെ പെരുമാറുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ചെയ്യുന്ന വീഡിയോ വൈറൽ. ടിക്കറ്റില്ലാത്ത യാത്രക്കാരിയെ പിടികൂടുകയും അവർ ടിടിഇയോട് തർക്കിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ടിടിഇ തന്നെയാണ് വീഡിയോ പകർത്തിയത്.

അവരോട് ടിക്കറ്റ് കാണിക്കാനും, ഇല്ലെങ്കിൽ പുറത്തേക്കുപോകണമെന്നും ടിടിഇ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. സ്കൂൾ അധ്യാപികയായിട്ടും അവർ നിയമവിരുദ്ധമായി പെരുമാറുന്നുവെന്ന് ടിടിഇ പറയുന്നു. എന്നാൽ, ടിടിഇ തന്നെ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു അധ്യാപികയുടെ വാദം.

‘ടിക്കറ്റുണ്ടെങ്കിൽ കാണിക്കൂ, മാഡം‘, എന്ന് ടിടിഇ പറയുന്നത് കേൾക്കാം. തുടർന്ന് എഴുന്നേറ്റുനിന്ന അധ്യാപിക, അവരുടെ നിയമവിരുദ്ധ പ്രവർത്തനം പകർത്തുകയായിരുന്ന ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. ‘ഞാൻ ഇറങ്ങിപ്പോയില്ലെങ്കിൽ നീ എന്ത് ചെയ്യും?‘ അവർ ടിടിഇയോട് ചോദിക്കുന്നു. ഒടുവിൽ, സ്വന്തം ബാഗ് എടുത്ത് വനിത പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം.
 

Content Highlights: Government Teacher's Ticketless Train Journey Sparks Viral Controversy in Bihar