'ഇത് ലണ്ടനോ അതോ?'; പാൻമസാല ചവച്ചുതുപ്പിയ ലണ്ടൻ തെരുവുകൾ, വിസ സംവിധാനം നിർത്തലാക്കണമെന്ന് യുവാവ്

വൈറൽ വീഡിയോയിൽ നിന്ന് | Photo: Instagram: pandeyjipardesi
വൈറൽ വീഡിയോയിൽ നിന്ന് | Photo: Instagram: pandeyjipardesi

വളരെക്കാലമായി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആളുകളുടെ പാൻമസാല ഉപയോഗം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ പല സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്നും വിവിധ പേരുകളിലായി രാജ്യത്ത് ലഭ്യമാണ്. റോഡുകളിലും ട്രെയിനുകളിലും പൊതു സ്ഥലങ്ങളിലും ഒരുമടിയും ഇല്ലാതെ ഇവ ചവച്ചുതുപ്പുന്നത് പൗരബോധമില്ലായ്മയുടെ ലക്ഷണങ്ങളിലൊന്നായി കണക്കാക്കാം.

ഇപ്പോഴിതാ, സമാനമായി ലണ്ടൻ തെരുവുകളിൽ പാൻമസാലയുടെ കറകൾ ചൂണ്ടിക്കാണിക്കുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. @pandeyjipardesi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ ഒരു കാറിനടുത്തുള്ള ഇത്തരം പാടുകളെ അദ്ദേഹം ചിത്രീകരിച്ചു. 

ഈ ന​ഗരം ഇപ്പോഴും ലണ്ടൻ തന്നെയാണോ എന്ന് തമാശയായി അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. കാൺപുരിലെ പൊതുപ്രശ്നങ്ങളിൽ ഒന്നായ പാൻ, ഗുഡ്ക കറകളുമായി താരതമ്യം ചെയ്തുകൊണ്ട് ഇത് ലണ്ടൻ ആണോ കാൺപുർ ആണോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Content Highlights: Indian Man Finds Gutka Stains In London, Video Sparks Debate