മുന്‍ DIG, പ്രായം 80-ന് മീതേ; എന്നും രാവിലെ റോഡും പരിസരവും വൃത്തിയാക്കും, കയ്യടിച്ച് സോഷ്യൽമീഡിയ

ഇന്ദര്‍ജീത് സിങ് സിദ്ധു | Photo: ANI
ഇന്ദര്‍ജീത് സിങ് സിദ്ധു | Photo: ANI

പഞ്ചാബ് പോലീസിലെ ഡിഐജി പദവിയില്‍നിന്ന് വിരമിച്ചൊരു ഐപിഎസുകാരന്‍. വയസ്സ് 87. അതിരാവിലെ തന്റെ താമസസ്ഥലത്തിനു സമീപത്തെ മാലിന്യം നീക്കംചെയ്യാനിറങ്ങുന്നു. സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇന്ദര്‍ജീത് സിങ് സിദ്ധുവെന്ന വണ്ടര്‍ഫുള്‍ വയോധികന്‍. ചണ്ഡീഗഢിലെ സെക്ടര്‍ 49-ലെ ഐഎഎസ്-ഐപിഎസ് ഓഫീസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ താമസക്കാരനാണ് ഇദ്ദേഹം. 

പ്രദേശത്തെ മാലിന്യപ്രശ്‌നത്തെക്കുറിച്ച് പ്രാദേശിക അധികൃതരോട് പരാതി പലകുറി പറഞ്ഞെങ്കിലും ഫലമൊന്നും കണ്ടില്ല. അതോടെയാണ് സ്വന്തംനിലയ്ക്കുള്ള ശുചീകരണത്തിലേക്ക് ഇന്ദര്‍ജീത് കടന്നത്. എല്ലാ ദിവസവും രാവിലെ ആറുമണിയോടെയാണ് ഇന്ദര്‍ജീത് പരിസരം വൃത്തിയാക്കലിലേക്ക് കടക്കുന്നത്. താമസസ്ഥലത്തെ റോഡ് പരിസരത്തെ മാലിന്യങ്ങളൊക്കെ പെറുക്കിയെടുത്ത് ശുചീകരണത്തൊഴിലാളികളുടെ സൈക്കിള്‍ റിക്ഷയിലേക്ക് നിക്ഷേപിക്കും. ശേഷം മാലിന്യം എവിടെയാണോ കളയേണ്ടത് അവിടെ എത്തിച്ച് കളയും. ആദ്യമൊക്കെ പലരും കളിയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇന്ദര്‍ജീത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നവരാണ് കൂടുതലും. 

വൃത്തിയുള്ള സ്ഥലമാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഞാന്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലുമൊരു വിദേശരാജ്യത്തു പോയാല്‍, അവരുടെ നിലത്തു നോക്കിയാല്‍, പൊതുവേ വൃത്തിയായി ഇരിക്കുന്നത് കാണാം. എന്നാല്‍ ഇന്ത്യയിലെ കാര്യം അങ്ങനെയല്ല. ശുചിത്വത്തിന്റെ കാര്യത്തില്‍ ചണ്ഡീഗഢ് ദേശീയതലത്തില്‍ രണ്ടാംസ്ഥാനത്തായി പോയി. ചണ്ഡീഗഢ് ശുചിത്വത്തിനും ഭംഗിയ്ക്കും പേരുകേട്ടയിടമാണ്, ഇന്ദര്‍ജീത് പറയുന്നു. ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം സംഘടിപ്പിച്ച 2024-25-ലെ സ്വച്ഛ് സുര്‍വേക്ഷണില്‍ ചണ്ഡീഗഢിന് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. ചണ

1964 പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഇന്ദര്‍ജീത്, 1996-ല്‍ ഡിഐജി സ്ഥാനത്തുനിന്ന് ഇന്ദര്‍ജീത് വിരമിക്കുന്നത്. അ1964 പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഇന്ദര്‍ജീത്, 1996-ല്‍ ഡിഐജി സ്ഥാനത്തുനിന്ന് ഇന്ദര്‍ജീത് വിരമിക്കുന്നത്. ഇന്ദര്‍ജീത്തിന്റെ പ്രവൃത്തികണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

Content Highlights: former punjab dig cleaning story become viral