രണ്ട്പതിറ്റാണ്ടിനു ശേഷം ട്വിസ്റ്റുമായി കാഡ്ബറിയുടെ "കുച്ച് ഖാസ് ഹേ" പരസ്യം

ദൂരദര്‍ശനിലെ ഹിറ്റ് പരിപാടികള്‍ പോലെ 1990കളിലെ യുവതയും കുട്ടികളും ആസ്വദിച്ച മ്യൂസിക്കൽ പരസ്യമാണ് കാഡ്ബറിയുടെ "കുച്ച ഖാസ് ഹേ സിന്ദഗി മേൻ". രണ്ട് പതിറ്റാണ്ടിനു ശേഷം കാലം ആവശ്യപ്പെടുന്ന ട്വിസ്റ്റു നൽകിയരിക്കുകയാണ് പരസ്യ സൃഷ്ടാക്കളും കാഡ്ബറിയും. പഴയ പരസ്യം പോലെ ജനം വരവേറ്റിരിക്കുകയാണ് പുതിയ ഭാഷ്യം നൽകിയ പരസ്യത്തിന്റെ റീ മേക്ക്.
പഴയ പരസ്യത്തിൽ കാഡ്ബറീസ് കഴിച്ചുകൊണ്ട് ക്രിക്കറ്റ് കളി കാണുന്നകയാണ് മോഡല്‍ ഷിമോണ റാഷി അവതരിപ്പിച്ച ഫ്ലോറല്‍ ഉടുപ്പിട്ട യുവതി. ക്രിക്കറ്റർ ആകാശത്തേക്ക് ബാറ്റ്കൊണ്ട് പന്തടിച്ചുയർത്തിയപ്പോള്‍ ഒരുവേള ആ ഉടുപ്പിട്ട യുവതിയുടെ ആകാംക്ഷയ്ക്കൊപ്പം പരസ്യം കാണുന്ന പ്രേക്ഷകരും ആകാംക്ഷ കൂറുന്നുണ്ട്. ക്യാച്ച് ആയി അവസാനിക്കുമെന്ന് കരുതിയ ആ ഹിറ്റ് ബൗണ്ടറി കടക്കുമ്പോള്‍ സന്തോഷത്തിന്റെ സകല നിയന്ത്രണവും വിട്ട് ഗാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിവരികയാണ് യുവതി. അതിമനോഹരമായ പാട്ടിനൊപ്പം സന്തോഷത്തിന്റെ പരകോടിയില്‍ ഉന്മാദ നൃത്തം ചെയ്യുന്ന യുവതി 90കളിലെ ദൂരദര്ശന് പ്രേക്ഷകരുടെ മനമിളക്കിയ പരസ്യമാണ്. ആ പരസ്യമാണ് അതിന്റെ സൃഷ്ടാക്കളായ ഒഗ്ലിവി ആഡ് ഏജന്‍സി പുനസൃഷ്ടിച്ചിരിക്കുന്നത്.