തിരുപ്പൂർ എങ്ങനെ തിരിച്ചുകയറും? നട്ടെല്ലൊടിച്ച് ചുങ്കം; കെട്ടിക്കിടക്കുന്നത് കോടികളുടെ തുണി

വസ്ത്ര നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍: ഫോട്ടോ| അരുണ്‍ നിലമ്പൂര്‍
വസ്ത്ര നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍: ഫോട്ടോ| അരുണ്‍ നിലമ്പൂര്‍

തിരുപ്പൂര്‍, രാജ്യത്തിന്റെ ഡോളര്‍ സിറ്റി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുസ്സുമുറികളിലിരുന്ന് ഒരു ജനത നിറമുള്ള വസ്ത്രങ്ങള്‍ തുന്നിക്കൂട്ടി അവിടെ ജീവിതം കരുപ്പിടിപ്പിച്ചപ്പോള്‍ ഈ കുഞ്ഞു നഗരത്തിന്റെ ഖ്യാതി തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങിയില്ല, ലോകമൊന്നാകെയെത്തി. നമ്മൾ ഉടുത്ത വസ്ത്രങ്ങൾ അവരുടെ പട്ടിണിമാറ്റി. മെച്ചപ്പെട്ട ജീവിതം നല്‍കി. ഡോളറുകളും യൂറോകളുമെല്ലാം സാധാരണക്കാരന് പോലും പരിചിതമായി. തിരുപ്പൂര്‍ അങ്ങനെ ഡോളര്‍ സിറ്റിയായി.

ഇക്കാലമത്രയും വസ്ത്രങ്ങളുടെ കയറ്റുമതിയായിരുന്നു തിരുപ്പൂരിന്റെ നട്ടെല്ല്. അതില്‍ ഏറ്റവും നിര്‍ണായകമായിരുന്നു അമേരിക്കൻ വിപണി. വീടുകള്‍ക്കുള്ളിലിരുന്ന് നൂലുകള്‍ വെട്ടിയുള്ള കുഞ്ഞുജോലി ചെയ്തു വരെ അവര്‍ വസ്ത്രനിര്‍മാണത്തിന്റെ ഭാഗമായി. ഈ നട്ടെല്ലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധിക തീരുവ ഇപ്പോള്‍ ക്ഷതമേല്‍പ്പിച്ചിരിക്കുന്നത്. കയറ്റുമതി നിലച്ചു, പലര്‍ക്കും ജോലിയില്ലാതായി. മുന്നിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നറിയാത്ത ആശങ്കയില്‍ സ്തംഭിച്ച് നില്‍ക്കുകയാണ് ഒരു ജനത

Content Highlights: Tirupur`s textile industry faces crisis as Trump`s tariffs halt US exports

Continue reading