മൂന്ന് പതിറ്റാണ്ടിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നത് എന്തിന്? കാര്യകാരണങ്ങൾ എന്തൊക്കെ?

#എം. സുല്‍ഫത്ത്‌
ഇസ്മയിലും നെജുവും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായപ്പോള്‍
ഇസ്മയിലും നെജുവും സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായപ്പോള്‍

2024 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ അപൂര്‍വ്വമായൊരു വിവാഹ രജിസ്‌ട്രേഷന്‍ കൊടുങ്ങല്ലൂര്‍ സബ് രജിസ്ട്രാര്‍ ആപ്പീസില്‍ നടന്നു. 37 വര്‍ഷം മുമ്പ്- കൃത്യമായി പറഞ്ഞാല്‍ 1987 ഏപ്രില്‍ 5-ന്- കുട്ടമശ്ശേരി ചാലക്കല്‍ മുസ്ലിം ജമാഅത്തില്‍ ഇസ്ലാമികാചാരപ്രകാരം നടന്ന വിവാഹമാണ് സ്‌പെഷ്യൽ മാരേജ് ആക്ട് (വകുപ്പ് 15 പ്രകാരം) മനുഷ്യാവകാശ ദിനത്തില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തത്. മുസ്ലിം വ്യക്തിനിയമം (ശരിഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം പിന്തുടര്‍ച്ചാവകാശ നിയമത്താല്‍ നിസ്സഹായരാക്കപ്പെടുന്ന ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രതിരോധം എന്ന നിലയിലാണ്  ഇസ്മയിലും നെജുവും അത് ചെയ്തത്.

ഇന്ത്യയിലെ മതങ്ങൾക്കും ഗോത്ര ജനവിഭാഗങ്ങള്‍ക്കും അവരവരുടേതായ വ്യക്തിനിയമങ്ങള്‍ ഉണ്ട്. അതനുസരിച്ചാണ് വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്ത് തുടങ്ങിയ സിവില്‍ അവകാശങ്ങള്‍ നടപ്പാവുന്നത്. ആധുനിക സമൂഹത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവുമായ നിരവധി ഘടകങ്ങള്‍ എല്ലാ വിഭാഗങ്ങളുടെയും സിവില്‍ നിയമങ്ങളില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളായിരുന്നു അവയെല്ലാം തന്നെ. സ്വതന്ത്ര ഇന്ത്യയില്‍ വിവിധങ്ങളായ നിയമനിര്‍മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും ജനാധിപത്യപരമായ പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായും ആധുനികവും ലിംഗനീതിപരവും ആയിട്ടില്ല ഈ നിയമങ്ങളും പരിഷ്‌കരണങ്ങളുമെന്ന്‌ ഓരോന്നും പരിശോധിച്ചാല്‍ കാണാവുന്നതാണ്. ഇതാണ് നെജു- ഇസ്മയിൽ ദമ്പതിമാർ മൂന്ന് പതിറ്റാണ്ടിനിപ്പുറം അവരുടെ വിവാഹം വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള പ്രധാന കാരണം.

Content Highlights: muslim personal law special marriage act

Continue reading