ഇലക്ട്രിക്ക് ഷോക്കും പ്രാകൃതചികിത്സയും; കണ്വേര്ഷന് തെറാപ്പിയെന്ന പേരില് നടക്കുന്നത് കൊടുംക്രൂരത

"ഇത് മാനസിക പ്രശ്നമാണ്, മാറ്റിയെടുക്കാവുന്നതേയുള്ളൂ. കണ്വേര്ഷന് തെറാപ്പിക്കായി വീട്ടൂകാര്ക്കൊപ്പം ഡോക്ടറെ കാണാന് ചെന്നപ്പോള് കേട്ട വാക്കുകളാണിത്. ഒന്ന് എതിര്ക്കാനോ നിങ്ങള് പറയുന്നതെല്ലാം തെറ്റാണെന്ന് പറയാനോ ഉള്ള ധൈര്യം അന്നെനിക്ക് ഉണ്ടായിരുന്നില്ല. സ്ത്രീ ഹോര്മോണുകള് കുത്തിവെച്ച് ശരിയാക്കാമെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം. ഒപ്പം ആന്റിഡിപ്രസന്റ് ഗുളികളും. മരുന്നുപയോഗിച്ചുള്ള ചികിത്സയില്നിന്ന് ഭാഗ്യം കൊണ്ട് നോ പറയാന് എനിക്കായി." തനിക്ക് നേരിടേണ്ടി വന്ന നിയമവിരുദ്ധമായ കണ്വേര്ഷന് തെറാപ്പിയെ കുറിച്ച് ഇന്ത്യയിലെ ആദ്യ ട്രാന്സ്മെന് പൈലറ്റായ ആദം ഹാരി ധീരതയോടെ പറയുന്നു.
Content Highlights: Conversion Therapy in kerala