സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന: അംഗീകാരമില്ലാത്തവ പൂട്ടാൻ നിർദേശം

Representational Image| Photo: Canva.com
Representational Image| Photo: Canva.com

കൊല്ലം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന നടത്താൻ സാമൂഹികനീതി വകുപ്പ് നിർദേശം നൽകി. അംഗീകാരമില്ലാത്തവ പൂട്ടാനും നിർദേശിച്ചു. കൊല്ലം തെന്മലയ്ക്കടുത്ത് വെള്ളിമല ക്ഷേത്രഗിരിയിലെ അഭയകേന്ദ്രത്തിൽ, നടത്തിപ്പുകാരൻ വയോധികയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായതിനെത്തുടർന്നാണ് നടപടി.

കുട്ടികളെയും വയോധികരെയും മാനസികവെല്ലുവിളി നേരിടുന്നവരെയുമെല്ലാം പാർപ്പിക്കുന്ന അനേകം അഭയകേന്ദ്രങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവയും ലൈസൻസ് ലഭിക്കാത്തവയും ഉണ്ടെന്നാണ് സംശയിക്കുന്നത്. അംഗീകാരമില്ലാത്തവ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റും.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ, സാമൂഹികനീതി വകുപ്പും വനിത-ശിശുവികസന വകുപ്പുമാണ് മാനദണ്ഡങ്ങൾ പരിശോധിച്ച് പ്രവർത്തനാനുമതി നൽകേണ്ടത്. സാമൂഹികനീതി വകുപ്പും ഓർഫനേജ് കൺട്രോൾ ബോർഡും ചേർന്ന് തുടർനടപടികളും പരിശോധനകളും നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു.

Content Highlights: Kerala Social Justice Department mandates inspections of all shelter homes following recent abuse cases.