അതിക്രമിച്ച് കയറുന്നത് ഹോബി, സമ്മര്‍ദമകറ്റാന്‍ ജപ്പാന്കാരന് കയറിയത് 1000-ല്‍ അധികം വീടുകളില്‍

പലര്‍ക്കും പലതരം ഹോബികളാണ്. വായനയും സംഗീതമാസ്വദിക്കലും പലതരം വസ്തുക്കള്‍ ശേഖരിക്കലുമടക്കം വിവിധതരം ഹോബികള്‍. അതുപോലെ സമ്മര്‍ദമകറ്റാനും മാനസികോല്ലാസത്തിനും ഇത്തരത്തില്‍ പല കാര്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജപ്പാനില്‍ അറസ്റ്റിലായ ഒരു 37-കാരന്റെ ഹോബി കേട്ട് പോലീസ് അടക്കം ഞെട്ടി. വീടുകളില്‍ അതിക്രമിച്ചുകയറലാണ് മാനസിക സമ്മര്‍ദം അകറ്റാന്‍ വേണ്ടി ഇയാള്‍ തിരഞ്ഞെടുത്ത ഹോബി. പക്ഷേ അവിടെ നിന്ന് ഒന്നും മോഷ്ടിക്കില്ല.
എന്നാല്‍ നവംബര്‍ 25-ാം തീയതി ഇത്തരത്തില്‍ ഹോബിക്കായി ദസൈഫുവിലെ ഒരു വീട്ടില്‍ കയറാനെത്തിയപ്പോള്‍ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു. വീടിന്റെ പരിസരത്ത് അപരിചിതനായ ഒരാളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമസ്ഥനും ഭാര്യയും സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വിചിത്ര ഹോബിക്കാരനെ പിടികൂടിയത്.
തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ മറ്റുള്ളവരുടെ വീടുകളില്‍ അതിക്രമിച്ച് കടക്കുന്നത് തന്റെ ഹോബിയാണെന്നും സമ്മര്‍ദമകറ്റാന്‍ ആയിരത്തിലധികം തവണ ഇത്തരത്തില്‍ മറ്റ് വീടുകളില്‍ കയറിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇയാള്‍ കയറിയ വീടുകളില്‍ മോഷണക്കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: A 37-year-old Japanese man was arrested for repeatedly invading homes as a stress reliever. He didn