അഫ്ഗാനിൽ 30 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ്‌ ഭീഷണിയിൽ -ഡബ്ല്യു.എഫ്.പി.

പ്രതീകാത്മക ചിത്രം | AI Generated
പ്രതീകാത്മക ചിത്രം | AI Generated

കാബൂൾ: അഫ്ഗാനിസ്താനിൽ ഇക്കൊല്ലം 30 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുമെന്ന് ആഗോള ഭക്ഷ്യപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി.) മുന്നറിയിപ്പ്. വിദേശസഹായം നിലച്ചതോടെ കഴിഞ്ഞകൊല്ലം പോഷകാഹാരക്കുറവിനാൽ ചികിത്സ വേണ്ടിവരുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടിയെന്നും സംഘടന പറയുന്നു.

2023-ൽ പോഷകാഹാരക്കുറവുള്ള 7.15 ലക്ഷം കുട്ടികൾക്ക് യൂണിസെഫ് സഹായമെത്തിച്ചിരുന്നു. 2021-ൽ താലിബാൻ ഭരണം കൈയാളിയ അഫ്ഗാനിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും കുട്ടികൾക്ക് ഭക്ഷണംപോലും കൊടുക്കാൻകഴിയാത്ത സ്ഥിതിയാണ്. അതേസമയം, രാജ്യത്ത് സർവകലാശാലകളിൽ പെൺകുട്ടികൾക്ക് താലിബാൻ ഭരണകൂടമേർപ്പെടുത്തിയ വിലക്ക് 450 ദിവസം പിന്നിട്ടു.

Content Highlights: children in Afghanistan under threat of malnutrition