ഇടതുപക്ഷം മാത്രം വനിതാ സംവരണം പാലിച്ചാൽ ഫലം നഷ്ടം, റിസ്ക്കെടുക്കാനാവില്ല- തോമസ് ഐസക്ക്

തോമസ് ഐസക്ക്
തോമസ് ഐസക്ക്

തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനമെന്നും തിരഞ്ഞെടുപ്പില്‍ എല്ലാ പാർട്ടികൾക്കും വനിതാ സംവരണം ബാധകമാവുകയാണെങ്കിലേ അത് ഈക്വൽ ഗ്രൗണ്ടിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാവൂ എന്നും സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ ധനമന്ത്രിയും പത്തനംതിട്ട ലോക്​സഭാ മണ്ഡലത്തിലെ എൽ.ഡി. എഫ് സ്ഥാനാർഥിയുമായ ഡോ. തോമസ് ഐസക്ക്. മറ്റ് പാര്‍ട്ടികളൊന്നും വനിതാ സംവരണം നടപ്പാപിലാക്കാതെ ഇടതുപക്ഷം മാത്രം അത് പാലിച്ചു കഴിഞ്ഞാല്‍ അതു കൊണ്ട് ഇടതുപക്ഷത്തിന് ഇലക്ടറല്‍ വിജയമുണ്ടാവില്ല. പകരം നഷ്ടമായിരിക്കും സംഭവിക്കുക എന്നും തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ അവർ ഭരണഘടന മാറ്റും. ബദലായി ഹിന്ദുരാഷ്ട്ര ഭരണഘടന അവരുണ്ടാക്കി, കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളെ അവര്‍ പിരിച്ചുവിടുമെന്നും ഐസക്ക് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത്  2ജി സ്‌കാം, ആദര്‍ശ് കുഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, വോട്ടിന് നോട്ട്. തുടങ്ങീ  പലവിധ അഴിമതികള്‍ പുറത്തു വന്നിരുന്നു. ബിജെപി നേതാക്കള്‍ എന്നും മേന്മയോടെപറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ബിജെപി നേതാക്കളാരും കോഴപ്പണം വീട്ടിലേക്കു കൊണ്ടു പോയിട്ടില്ല എന്നതാണ്. പ്രധാനമന്ത്രിക്കെതിരെയോ പ്രധാനപ്പെട്ട മന്ത്രിമാർക്കെതിരെയോ അഴിമതിയാരോപണങ്ങൾ വന്നില്ല എന്നതും പ്രത്യേകം പറയേണ്ടതുണ്ട്. ഇലക്ടറൽ ബോണ്ട് കണക്കുകൾ അടുത്തിടെയാണ് പുറത്തു വന്നത്. യഥാർഥത്തിൽ അഴിമതിയില്ലാതായതാണോ അതോ അഴിമതിയുടെ ഭാവവും രൂപവും മാറിയതാണോ.

Content Highlights: Thomas issac interview, caa,electoral bond, gst, cpm, bjp, loksabha election 2024

Continue reading