'മാഷിന്റെ ബോഡി എത്തിയ ആ നിമിഷം ഞാന്‍ തീരുമാനിച്ചു, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ എനിക്ക് പ്രസവിക്കണം'

ജീവിതത്തിലെ അപ്രതീക്ഷിതമായ തിരിച്ചടികളെ, പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെ മനുഷ്യര്‍ പലവിധമാണ് അതിജീവിക്കുന്നത്. താന്‍ പ്രാണനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവിന്റെ വേര്‍പാടിനെ കണ്ണൂര്‍ സ്വദേശിയായ ഷില്‍ന സുധാകര്‍ അതിജീവിച്ചത് മരണാനന്തരം അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു കൊണ്ടാണ്. ഒപ്പം നിന്നത് ശാസ്ത്രവും സാങ്കേതികവിദ്യയും. ആ കുഞ്ഞുങ്ങള്‍ക്കിന്ന് അഞ്ച് വയസ്സായി. താന്‍ ജീവിതത്തില്‍ സ്വീകരിച്ച അസാധാരണ തീരുമാനങ്ങളെ കുറിച്ചും അതിജീവനങ്ങളെ കുറിച്ചും ഷില്‍ന സംസാരിക്കുകയാണ് ജീവിതം അതിജീവനം എന്ന അഭിമുഖ പരമ്പരയില്‍ .
Content Highlights: Shilna Sudhakar husband's death,conceiving child,life and survival, jeevitham athijeevanam