മൂത്രമൊഴിക്കുമ്പോള്‍ പോലും കടുത്തവേദന, ഇനിയൊരു സർജറി താങ്ങുന്നതെങ്ങനെ?- ട്രാന്‍സ് വനിത ഹെയ്ദി

ഹെയ്ദി സാദിയ | Photos: facebook.com/saadiya.sanam
ഹെയ്ദി സാദിയ | Photos: facebook.com/saadiya.sanam

ട്രാൻസ്ജെൻഡർ സമൂഹത്തിനിടയിലെ സർജറികൾ നിരന്തരം ചർച്ചകളിൽ നിറയാറുണ്ട്. അവനവൻ ആ​ഗ്രഹിക്കുന്ന സ്വത്വത്തിലേക്കുള്ള ട്രാൻസ് സമൂഹത്തിന്റെ ചേക്കേറൽ അത്ര എളുപ്പവുമല്ല. സർജറി പരാജയപ്പെട്ടതിനെക്കുറിച്ചും വിഷാദത്തിലേക്ക് വീണുപോയതിനെക്കുറിച്ചുമൊക്കെ
പലരും അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ അനന്യ എന്ന ട്രാൻസ് വനിതയുടെ മരണം സർജറി പരാജയപ്പെട്ടതിനാൽ ആണെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ആദ്യട്രാൻസ് മാധ്യമ പ്രവർത്തക കൂടിയായ ഹെയ്ദി സാദിയയ്ക്കും സമാന അനുഭവമാണ് പങ്കുവെക്കാനുള്ളത്. അതികഠിനമായ വേദന നിറഞ്ഞ സർജറിക്കപ്പുറം സ്ത്രീയായി മാറിയതിന്റെ ആനന്ദത്തിൽ ജീവിച്ച ഹെയ്ദിക്ക് വർഷങ്ങൾക്കിപ്പുറം സർജറി പരാജയപ്പെട്ട അനുഭവമാണ് പങ്കുവെക്കാനുള്ളത്. ഏഴുവർഷം മുമ്പ് നടന്ന സർജറിക്കുശേഷം സന്തോഷത്തോടെ ജീവിതം നയിച്ച ഹെയ്ദിയുടെ ഇപ്പോഴത്തെ നാളുകൾ നരകതുല്യമായ വേദനയുടേതാണ്. മൂത്രമൊഴിക്കുമ്പോൾ പോലും അസഹ്യമായ വേദനയാണ് സഹിക്കേണ്ടി വരുന്നതെന്ന് ഹെയ്ദി പറയുന്നു. മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സു തുറക്കുകയാണ് ഹെയ്ദി സാദിയ. 

സർജറി നടന്നത് എത്രവര്‍ഷം മുമ്പായിരുന്നു? സർജറി പരാജയപ്പെട്ടതിന്റെ പ്രശ്നങ്ങൾ അനുഭവിച്ചു തുടങ്ങിയത് എപ്പോൾ മുതലാണ്?

Content Highlights: keralas first transwoman tv journalist heidi saadiya about gender reassignment surgery failure

Continue reading