മുസ്ലിം വോട്ട് കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് അയ്യപ്പ സംഗമവുമായി സിപിഎം വന്നത് | എംഎന്‍ കാരശ്ശേരി

ഒരിടവേളയ്ക്കു ശേഷം ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ് കേരളത്തില്‍. ഇതിന് പ്രധാന കാരണം ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 20 -ന് ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കുന്നുവെന്നതാണ്.
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്കും വനിതാ മതിലിനുമൊക്കെ നേതൃത്വം നല്കിയവരാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നതിലെ വൈരുദ്ധ്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുമ്പോള്‍ അവരുടെ നിലപാട് മാറ്റവും വലിയ ചര്‍ച്ചയാവുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണോ അയ്യപ്പ സംഗമം എന്ന ചോദ്യം ഉയര്‍ത്തുന്നവരുമുണ്ട്. എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു.
Content Highlights: Kerala`s LDF government`s Ayyappa Sangamam sparks controversy