ആദ്യം ചവര്‍പ്പ് , പിന്നെ മധുരം; കുറ്റബോധത്തില്‍ നിന്ന് പിറവിയെടുത്ത 'നെല്ലിക്ക' ഇപ്പോള്‍ ഗോവയിലും

#എം.എ. രാജീവ് കുമാര്‍
ഫഹദ് മുഹമ്മദും നിജിന്‍ നാരായണനും
ഫഹദ് മുഹമ്മദും നിജിന്‍ നാരായണനും

ഗള്‍ഫിലെ ജോലിയൊക്കെ മതിയാക്കി നാട്ടിലെത്തി കണ്ണൂര്‍ ഏഴാം മൈലിലെ വീടിനടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി ജീവിക്കുമ്പോഴാണ് ഫഹദ് മുഹമ്മദ് മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്.  ഏഴാം മൈലില്‍ നിന്ന്  അടുത്ത പ്രദേശമായ കമ്പിലിലുള്ള ഭാര്യവീട്ടിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ ഉമ്മ ഫഹദിനെ ഒരു പ്ളാസ്റ്റിക് കവര്‍ ഏ‍ല്‍പ്പിക്കും. വഴിയില്‍ വലിച്ചെറിയാനുള്ളതാണ്. 

“ഒരു കള്ളനെപ്പോലെയാണ് ഞാന്‍ അതുമായി പുറത്തേക്കിറങ്ങുന്നത്. ചെയ്യുന്നത് തെറ്റാണെന്നറിയാം. വീടിരിക്കുന്നത് ഏഴ് സെന്‍റ് സ്ഥലത്താണ്. വീടിരിക്കുന്ന സ്ഥലമൊഴികെയുള്ള ഭാഗമെല്ലാം ഇന്‍റര്‍ലോക്ക് ചെയ്തിരിക്കുന്നു. മാലിന്യം എന്തു ചെയ്യും എന്നാണ് ഉമ്മയുടെ ചോദ്യം,”  ഫഹദ് പറഞ്ഞു.   തളിപ്പറമ്പ്  നഗരസഭയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഫഹദ് വിഷയം വാര്‍ഡ് കൗൺസിലറുടെ ശ്രദ്ധയില്‍ പെടുത്തി. കൗൺസിലര്‍ ഫഹദിന്‍റെ ഒരു ബന്ധു കൂടിയാണ്. 

Content Highlights: From Kerala to Goa, Nellikka is transforming waste management with its innovative digital approach.

Continue reading