"കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം ഗുരു ഒരു പുരുഷന്‍" | discussion

#സോഷ്യൽ ഡെസ്ക്
ഡോ. കലാമണ്ഡലം സുഗന്ധി
ഡോ. കലാമണ്ഡലം സുഗന്ധി

നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെല്ലാം പുരുഷനാണ് നാട്യദേവനായ ശിവനും പുരുഷനാണ് പിന്നെന്തു കൊണ്ട് മോഹിനിയാട്ടം പുരുഷന് കളിച്ചാല്‍ എന്നാണ്  നൃത്തധ്യാപികയും അക്കാദമിഷ്യനുമായ ഡോ. കലാമണ്ഡലം സുഗന്ധി ചോദിക്കുന്നത്. നൃത്ത വിഷയത്തില്‍ പിഎച്ച്ഡി എടുത്ത സുഗന്ധിയുടെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യം വേണ്ട കലാരൂപം തന്നെയാണ് മോഹിനിയാട്ടം എന്നാല്‍ അത് നൃത്തത്തിന്റെ സൗന്ദര്യമാണെന്നും പറയുന്നു അവര്‍. ആര്‍എല്‍വി രാമകൃഷ്ണനെതിരേയുള്ള നര്‍ത്തകി സത്യഭാമയുടെ വിദ്വേഷ പരാമര്‍ശത്തില്‍ മാതൃഭൂമി ഡോട്ടകോം യുവനോത്സവത്തിലെ നൃത്ത ഇനങ്ങളില്‍ സൗന്ദര്യത്തിന് കോളമുണ്ടെന്നത് ചര്‍ച്ചയാക്കുകയാണ്. നൃത്ത ഇനങ്ങളിലെ മാർക്കിടലിൽ ആകാരസുഷുമ എന്ന പേരിലുള്ള കോളമെന്തിന് എന്ന ചോദ്യമുയരുമ്പോള്‍ മേഖലയിലുള്ള നര്‍ത്തകരുടെ അഭിപ്രായം പങ്കുവെക്കലിന്റെ ഭാഗമായാണ് കലാമണ്ഡലം സുഗന്ധി പ്രതികരിക്കുന്നത്.

Read Discussion : സൗന്ദര്യം വിഷയമല്ലെങ്കിൽ നൃത്ത മത്സരങ്ങളിൽ ആകാര സുഷമയ്ക്ക് എന്തിനാണ് മാർക്ക്?

'നൃത്തമെന്നത് സൗന്ദര്യ വേണ്ട കലാരൂപമാണ്. ആ സൗന്ദര്യമെന്നത് കണ്ണുകൊണ്ടുള്ള സൗന്ദര്യം മാത്രമല്ല നിത്യഭ്യാസം കൊണ്ട് ശരീരത്തിനെ പാകപ്പെടുത്തിയെടുക്കുമ്പോള്‍ വരുന്നതാണ്. അറിവും വൈദഗ്ധ്യവും അവതരണവും ആണ് സൗന്ദര്യത്തിന്റെ മാനദണ്ഡം', സുഗന്ധി പറയുന്നു.

അംഗ സൗഷ്ഠവമാണ് സൗന്ദര്യമെന്നതു കൊണ്ട് ഡോ. സുഗഗന്ധി ഉദ്ദേശിക്കുന്നത്. എത്ര ഭംഗിയുള്ള കുട്ടിയാണെങ്കിലും സ്വന്തം ശരീരവും കൈമുദ്രകളും സൗഷ്ഠവത്തോടു കൂടി അവതരിപ്പിച്ചില്ലെങ്കില്‍ അത് സൗന്ദര്യമാവില്ല. നൃത്ത ഭാവത്തോടു കൂടി വരുമ്പോഴേ അത് സൗന്ദര്യമാവൂ എന്നും പറയുന്നു.

മോഹിനിയാട്ട കലാരൂപം പുരുഷന്‍മാര്‍ ചെയ്യുന്നതിനെ സത്യഭാമ പരിഹസിച്ചതിനും ഡോ. സുഗന്ധിക്ക് കൃത്യമായ മറുപടിയുണ്ട്. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാന്‍ പുരുഷനാണ് എന്ന ചരിത്രര വസ്തതുത മുന്‍നിർത്തിയാണ് സുഗന്ധി ഈ ചോദ്യം ചോദിക്കുന്നത്. "നാട്യദേവനായ ശിവന്‍ പുരുഷനാണ്. നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെരെല്ലാം പുരുഷന്‍മാരാണ്. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ട ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാന്‍ പുരുഷനാണ്. അങ്ങനെയെത്രയെത്ര പുരുഷന്‍മാരായ നര്‍ത്തകരാണ് നമുക്കുള്ളത്", സുഗന്ധി ചോദിക്കുന്നു

Content Highlights: Akarasushama,akarasookshmatha,mohiniyattam, sathyabhama,youthfestival,rlvramakrishnan