റിമോട്ടില്‍ ഓഫ് ചെയ്താല്‍ പോര, സ്വിച്ച് ഓഫാക്കാം ടിവി | വൈദ്യുതി അമൂല്യമാണ്

ടെലിവിഷനില്‍ തുടങ്ങി ഇന്ന് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വരെ റിമോട്ട് കൺട്രോളറുകൾ ലഭ്യമാണ്. റിമോട്ടില്‍ ഓഫ് ചെയ്താല്‍ ഇലക്ട്രോണിക് ഉപകരണം ഓഫായി എന്ന ധാരണ ഇന്ന് ചിലരിലെങ്കിലുമുണ്ട്. എന്തിനെറേ പറയുന്നു, ടെലിവിഷന്‍ റിമോട്ട് കണ്ട്രോളറില് ഓഫ് ചെയ്ത് എഴുന്നേറ്റുപോകുന്നവരാണ് നമ്മളിലധികവും. റിമോട്ടില്‍ ഓഫ് ചെയ്താലും ടി.വി ചെറിയതോതില്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. വൈദ്യുതി പാഴാവുകയും ചെയ്യും. ഇതൊഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി പ്ലഗിനു സമീപമുള്ള സ്വിച്ചും ഓഫ് ചെയ്യുന്നത് ശീലമാക്കാം. വൈദ്യുതി അമൂല്യമാണ്.
Content Highlights: do not switch off the television with the remote controller