ദേവതമാരുടെ അര്‍ധനഗ്ന ശിൽപങ്ങളിൽ കാണുന്നത് നഗ്നതയല്ല; ദൈവികത | രഹ്ന ഫാത്തിമ കേസ് അവലോകനം | Law Point

സ്ത്രീയുടെ നഗ്നതയെ കേവലം ലൈംഗികതയ്ക്കപ്പുറം മനസ്സിലാക്കണമെന്ന് സമൂഹത്തെ പരിശീലിപ്പിക്കാന്‍ ഉതകുന്ന നിരീക്ഷണങ്ങളാണ് 2023 ജൂണ്‍ അഞ്ചിന് കേരള ഹൈക്കോടതിയില്‍നിന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധിയിലുള്ളത്. ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ തന്റെ മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് മക്കള്‍ക്ക് ചിത്രം വരക്കാന്‍ ക്യാന്‍വാസൊരുക്കിയെന്നും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നുമായിരുന്നു ആരോപണം. എറണാകുളം സൗത്ത് പോലീസിൽ 2020-ല്‍ എടുത്ത കേസില്‍ ആക്ടിവിസ്റ്റായ സ്ത്രീക്കെതിരെ ചുമത്തിയത് പോക്‌സോ നിയമപ്രകാരവും ഐ.ടി. നിയമപ്രകാരവും ഉള്ള കുറ്റങ്ങളാണ്. ജാമ്യം എടുത്ത ശേഷം സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണ കോടതിയായ എറണാകുളം സെഷന്‍സ് കോടതി തള്ളി. ഇതിനെതിരെ അവര്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
മാതാവിന്റെ നഗ്നത ദര്‍ശിക്കാതെ ഒരു കുഞ്ഞും വളരുന്നില്ല.
Content Highlights: rehna fathima case analysis lawpoint