10-ാം വയസ്സിലെ വിവാഹം,ജയിലറയിലെ കൂട്ടബലാത്സംഗം; ചമ്പലിൽ നിന്ന് ചരിത്രത്തിലേക്ക് നടന്ന ഫൂലൻ ദേവി

എന്റെ പ്രവൃത്തികളെക്കുറിച്ച് പാടൂ, എന്റെ പോരാട്ടങ്ങളെക്കുറിച്ച് പാടൂ
വഞ്ചകരായ പിശാചുക്കളുമായി ഞാനെങ്ങനെ യുദ്ധം ചെയ്തുവെന്ന് പാടൂ
എന്റെ പരാജയങ്ങള്‍ ക്ഷമിക്കൂ, എനിക്ക് ശാന്തി നല്‍കൂ-
ഫൂലൻ ദേവി
വഞ്ചകരായ പിശാചുക്കളുമായി ഞാനെങ്ങനെ യുദ്ധം ചെയ്തുവെന്ന് പാടൂ
എന്റെ പരാജയങ്ങള്‍ ക്ഷമിക്കൂ, എനിക്ക് ശാന്തി നല്‍കൂ-
ഫൂലൻ ദേവി
എനിക്ക് എഴുത്തോ വായനയോ അറിയില്ല, ഇതാണ് എന്റെ കഥ. മറ്റുള്ളവര്‍ കുറ്റമെന്ന് എന്തിനെ വിളിക്കുന്നുവോ ഞാനതിനെ നീതിയെന്ന് വിളിക്കും- തന്റെ ആത്മകഥയായ 'ഞാൻ ഫൂലൻദേവി'ക്ക് ആമുഖമായി ഫൂലന്‍ എഴുതി. കീഴ്ജാതിക്കാർ തങ്ങളുടെ കാലിനടിയിൽ അമരേണ്ടവരാണെന്ന ജാതിക്കോമരങ്ങളുടെ ഗർവും സാധാരണക്കാരോടുള്ള അധികാരികളുടെ ധാർഷ്ട്യവുമാണ് ഫൂലനെ കൊള്ളക്കാരിയാക്കിയത്. പത്താം വയസ്സുമുതൽ നേരിട്ട ക്രൂര പീഡനങ്ങളാണ് അവളെ തോക്കെടുപ്പിച്ചത്. നിലനിന്നിരുന്ന എല്ലാ ദുഷിച്ച സാമൂഹിക ക്രമങ്ങളുടെയും ഗതി മാറ്റിയത് ഓരോ കാലവും നിഷേധികളെന്നും കലഹപ്രിയരെന്നും മുൻവിധിയോടെ കണ്ട മനുഷ്യരാണ്. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹ പ്രിയരെ കുറിച്ചുള്ള പംക്തി The Rebels ൽ തുടങ്ങുന്നത് ഫൂലൻദേവിയുടെ കഥ പറഞ്ഞുകൊണ്ടാണ്.
Content Highlights: story of indian bandit queen phoolan devi