15-ാം വയസ്സില്‍ അധ്യാപികയുമായി പ്രണയം, ഒടുവില്‍ വിവാഹം; ഇന്ന് ഭാര്യ സ്ത്രീയെന്ന് തെളിയിക്കാന്‍ കോടതി കയറുന്ന മക്രോണ്‍

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജറ്റ് മക്രോണും ഫോട്ടോ എ.എഫ്.പി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജറ്റ് മക്രോണും ഫോട്ടോ എ.എഫ്.പി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റേയും ഭാര്യ ബ്രിജിറ്റ് മക്രോണിന്റേയും പ്രണയകഥയെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കി കണ്ടത്. അധ്യാപികയായിരിക്കെ 15 കാരനായ വിദ്യാര്‍ഥി മക്രോണുമായി പ്രണയം ഒടുവില്‍ വിവാഹം.

ഭാര്‍ത്താവുമായി 24 വയസ്സിന്റെ പ്രായ വ്യത്യാസം. എന്തിന് ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവിലെ മകള്‍ അന്ന് മക്രോണിന്റെ സഹപാഠി പോലുമായിരുന്നു. ഇങ്ങനെ ചട്ടക്കൂടുകളെയെല്ലാം പൊളിച്ചടക്കിയുള്ള അവരുടെ ജീവിതം പലതവണ വാര്‍ത്തകളിലും ഇടം പിടിച്ചു. 2017 മെയ് 14 ന് തന്റെ 39-ാം വയസ്സില്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന റെക്കോര്‍ഡിട്ട് ബ്രിജിറ്റിന്റെ കയ്യും പിടിച്ച് എലീസി പാലസിലേക്ക് മക്രോണ്‍ കടന്ന് വരുമ്പോള്‍ ജനങ്ങള്‍ അവരെ നോക്കി ചിരിച്ചു, കളിയാക്കി, സോഷ്യല്‍മീഡിയ ട്രോളി. പക്ഷെ കഴിഞ്ഞ കുറച്ചുവര്‍ഷമായി ബ്രിജിറ്റിന്റെ ജെന്‍ഡറുമായി ബന്ധപ്പെട്ട വിവാദത്തിലും ചര്‍ച്ചകളിലുമാണ് ഈ ദമ്പതിമാർ. ഇത് വലിയ നിയമപോരാട്ടത്തിലേക്കും നയിച്ചു.

Content Highlights: French First Lady Brigitte Macron faces legal battle to prove her gender amidst accusations, forcing her to present personal photos and medical evidence in a US court

Continue reading