കേസ് അവസാനിച്ചാല്‍ യാത്രാവിലക്ക് തനിയേ റദ്ദാവുന്ന സംവിധാനവുമായി യു.എ.ഇ.

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ദുബായ്: ഒരാളുടെ പേരിലുള്ള കേസ് അവസാനിച്ചാല്‍ അയാളുടെ യാത്രാവിലക്ക് തനിയേ റദ്ദാവുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായി യു.എ.ഇ. നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇതോടെ, യാത്രാവിലക്ക് നീങ്ങാന്‍ പ്രത്യേകം അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവായി. 

നേരത്തേ, ഒന്‍പത് നടപടികള്‍ ഇതിനാവശ്യമായിരുന്നു. ഇത് പൂര്‍ണമായും ഇല്ലാതായി. അതോടൊപ്പം, നടപടികള്‍ക്കുള്ള സമയം ഒരു ദിവസത്തില്‍നിന്ന് ഒരു മിനുറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു. നിലവില്‍, യാത്രാവിലക്ക് നീക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം കേസ് അവസാനിച്ചതുള്‍പ്പെടെയുള്ള വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നു. ഇനിമുതല്‍ ഇത്തരം കാര്യങ്ങളൊന്നും ആവശ്യമുണ്ടാകില്ല. 

ദുബായിലും അബുദാബിയിലും നിലവിലുള്ള ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തുമുഴുവന്‍ ബാധകമാക്കുകയാണ്. 'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനാണ്  പദ്ധതി ആരംഭിച്ചത്.

Content Highlights: uae travel ban automatic cancellation