'യുഎഇ സ്റ്റാന്‍ഡ്‌സ് വിത്ത് ലെബനന്‍' ക്യാമ്പയിന് സന്നദ്ധരായി വിദ്യാര്‍ത്ഥികളും

.
.

ഫുജൈറ: 'യുഎഇ സ്റ്റാന്‍ഡ്‌സ് വിത്ത് ലെബനന്‍' കാമ്പയിന്റെ ഭാഗമായി ലെബനനിലെ സംഘര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സഹായ പെട്ടികള്‍ പാക്ക് ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ഫുജൈറയിലെ അല്‍ ബുസ്താന്‍ ഹാളില്‍ ഒത്തുകൂടി. വോളണ്ടിയര്‍മാരില്‍ വിദ്യാര്‍ഥികളും വിവിധ തുറകളില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെടുന്നു. ഭക്ഷണവും മരുന്നും പാര്‍പ്പിട ഉപകരണങ്ങളും ഉള്‍പ്പെടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചു. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സും ഫുജൈറ ചാരിറ്റി അസോസിയേഷനുമാണ് ഫുജൈറ ഡ്രൈവ് നിയന്ത്രിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് രാജ്യവ്യാപകമായി സഹായ ശേഖരണം ആരംഭിച്ചത്.

Content Highlights: UAE Stands with Lebanon Campaign