ദുരിതാശ്വാസ സാമഗ്രികളുമായി ഗാസയിലേക്ക് 12 ട്രക്കുകള്‍ കൂടി അയച്ച് യു.എ.ഇ.

അബുദാബി: പലസ്തീന്‍ ജനതയ്ക്ക് 150 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇ.യുടെ 12 സഹായ ട്രക്കുകള്‍ കൂടി ഗാസയില്‍ പ്രവേശിച്ചു. വടക്ക്, കിഴക്ക് പ്രദേശങ്ങളിലെ ഏറെസ് ക്രോസിങ്, കരം അബു സലേം ക്രോസിങ് എന്നിവ വഴിയാണ് ഗാസ മുനമ്പിലേക്ക് സഹായ ട്രക്കുകള്‍ പ്രവേശിച്ചത്. അമേരിക്കന്‍ നിയര്‍ ഈസ്റ്റ് റെഫ്യുജിയുമായി സഹകരിച്ചാണ് സഹായവിതരണം പൂര്‍ത്തിയാക്കിയത്. 30,000 ജനങ്ങള്‍ക്ക് സഹായ വസ്തുക്കള്‍ പ്രയോജനപ്പെടും. പലസ്തീന്‍ ജനതയ്ക്ക് മാനുഷിക പിന്തുണ നല്‍കാനുള്ള യു.എ.ഇ.യുടെ പ്രതിബദ്ധതയാണ് ഇതില്‍ വ്യക്തമാകുന്നത്. ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് വിപുലമായ ശ്രമങ്ങളാണ് യു.എ.ഇ. നടത്തുന്നത്.
കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഇതുവരെ 40,000 ടണ്ണിലേറെ അവശ്യ സാമഗ്രികള്‍ യു.എ.ഇ. എത്തിച്ച് നല്‍കിയിട്ടുണ്ട്.
Content Highlights: UAE sends 12 more trucks to Gaza with relief supplies