സൗഹൃദം ദൃഢമാക്കി ബഹ്‌റൈൻ രാജാവും യു.എ.ഇ. പ്രസിഡന്റും

ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അബുദാബിയിലെ വസതിയില്‍
ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അബുദാബിയിലെ വസതിയില്‍

അബുദാബി : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. ബന്ധങ്ങൾ ശക്തമാക്കാനും സഹകരണം, ഏകോപനം എന്നിവ വർധിപ്പിക്കാനും പരസ്പരം ചേർന്നുപ്രവർത്തിക്കുമെന്ന് ഇരുവരും പറഞ്ഞു.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും ഒട്ടേറെ ശൈഖുമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: UAE President and Bahrain King strengthen friendship